കർണാടക ഗ്രാമ സുവിശേഷീകരണത്തിലെ മുന്നണി പോരാളി മറിയാമ്മ അമ്മച്ചി നിത്യതയിൽ ; സംസ്കാരം ഇന്ന് നവം.5 ന്

ബംഗളൂരു: കർണാടകയിലെ ഗുരുപ്രം ഗ്രാമം മുഴുവൻ സുവിശേഷം അറിയിക്കാൻ പകലും രാത്രിയും മറന്ന് ഓടിയ, സുവിശേഷത്തിന്റെ പടനായിക മിസിസ്സ് മറിയാമ്മ യോഹന്നാൻ (91) ഞായറാഴ്ച ഉച്ചക്ക് 1.50 നു നിത്യതയിൽ ചേർക്കപ്പെട്ടു . ഗ്രാമത്തിലെ പാവപ്പെട്ടവരുടെ ഭവനങ്ങൾ തോറും കയറി ഇറങ്ങി അവരുടെ കഷ്ടപ്പാടുകൾ ചോദിച്ചറിഞ്ഞു, അവർക്ക് ഭക്ഷണവും മറ്റും എത്തിച്ചു കൊടുത്തു്, അവർക്ക് വേണ്ടി പ്രാർത്ഥിച്ചു അവരുടെ കഷ്ടതയിൽ പങ്കാളിയായി യഥാർത്ഥ ക്രിസ്തു സ്നേഹം വിളിച്ചു പറഞ്ഞ മാതാവ് ഗുരുപ്രം ഗ്രാമത്തിന് സ്നേഹത്തിന്റെ അമ്മ ആയിരുന്നു
ഗുരുപ്രം A, ഗുരുപ്രം B എന്നീ രണ്ട് ഗ്രാമങ്ങളിൽ ആയിരുന്നു തന്റെ പ്രവർത്തനങ്ങൾ മുഴുവൻ. അതിരാവിലെ അരിയും,കപ്പയും,തൈരും ആയി പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്ന മാതാവ് അവരുടെ ഇല്ലായ്മ അറിഞ്ഞു അവരുടെ വിശപ്പ് അടക്കി അവരോടു ക്രിസ്തുവിന്റെ സുവിശേഷം അറിയിച്ചു പോരുക പതിവായിരുന്നു.അങ്ങനെ താൻ സുവിശേഷം അറിയിച്ചത് മൂലം രക്ഷയുടെ അനുഭത്തിലേക്ക് കടന്നു വന്നവരിൽ പലരും ഇന്ന് അനേക സ്‌ഥലങ്ങളിൽ കർത്താവിന്റെ വേല ചെയ്യുന്നു.കർണാടക ഐപിസി യ്ക്ക് വേണ്ടി ആത്മാക്കളെ നേടുവാൻ അത്യുത്സാഹിയാ യിരുന്നു . തന്റെ സുവിശേഷ പ്രവർത്തനത്തിലൂടെ ഏറ്റവും കൂടുതൽ ആത്മാക്കളെ നേടിയ മാതാവിനെ ഐപിസി കർണാടക ജനറൽ കൺവെൻഷൻ സമയത്തു ആദരിച്ചിരുന്നു. ഒരു മകനും,അഞ്ചു പെൺമക്കളും,ഇരുപത്തിയൊന്ന് കൊച്ചു മക്കളും,അവരുടെ ഇരുപത്തി മൂന്ന് കൊച്ചു മക്കളും അടങ്ങിയ വലിയൊരു കുടുംബത്തിന്റെ മാതൃ സ്നേഹത്തിന്റെ വിളക്കാണ് അണഞ്ഞത്.

സംസ്കാരം ഇന്ന് നവം. 5 ന് രാവിലെ 9 മണിക്ക് തരിക്കര രംഗനാവള്ളി ഐപിസി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ബാംഗ്ലൂരിലെ മെഡിക്കൽ രംഗത്തെ പ്രശസ്ത സ്ഥാപനമായ ബെഥേൽ മെഡിക്കൽ മിഷൻ ഗ്രൂപ്പിന്റെ ചെയർമാൻ ഡോക്ടർ സണ്ണി ദാനിയേൽ പരേതയുടെ കൊച്ചു മകനാണ്. തരിക്കര രംഗനാവള്ളി ഐപിസി സഭാംഗമായ മാതാവിന്റെ വിയോഗത്തിൽ കർണാടകയിലെ വിവിധ പെന്തകോസ്ത് സഭാ ശുശ്രൂഷകർ അനുശോചനം രേഖപ്പെടുത്തി.

Comments (0)
Add Comment