യുണൈറ്റഡ് പെന്തെക്കോസ്ത് ലേഡീസ് പ്രയർ ഫെലോഷിപ്പ് (യു പി എൽ പി എഫ് ) 15-ാമത് വാർഷിക കൺവൻഷൻ ജനുവരി 4 വെള്ളി മുതൽ

ബെംഗളുരു: കർണാടകയിലെ മലയാളി പെന്തെക്കോസ്ത് സഹോദരിമാരുടെ ആത്മീയ സംഘടനയായ യുണൈറ്റഡ് പെന്തെക്കോസ്ത് ലേഡീസ് പ്രയർ ഫെലോഷിപ്പ് (യു പി എൽ പി എഫ് ) 15-ാമത് വാർഷിക കൺവൻഷൻ ജനുവരി 4 വെള്ളി മുതൽ 6 ഞായർ വരെ ഹെന്നൂർ ഡി.മാർട്ടിന് സമീപം എസ് എം പി സി വെർഷിപ്പ് സെന്ററിൽ നടക്കും.

ഐ പി സി കർണാടക സ്റ്റേറ്റ് സെക്രട്ടറി ഡോ. പാസ്റ്റർ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകും നേരം 5.30 മുതൽ 9 വരെ നടക്കുന്ന മീറ്റിംഗിൽ പാസ്റ്റർമാരായ സാം ജോസഫ് (കുമരകം), വി.വി.സാജൻ(വയനാട് ), അനീഷ് കുമാർ (കാവാലം) എന്നിവർ പ്രസംഗിക്കും. ബെംഗളുരുവിലെ വിവിധ പെന്തെക്കോസ്ത് സഭകളിലെ പ്രധാന ശുശ്രൂഷകരായ പാസ്റ്റർമാരായ തോമസ് സി.ഏബ്രഹാം, റ്റി.എസ്.മാത്യൂ, ഡോ.കെ.വി.ജോൺസൻ എന്നിവർ മുഖ്യ നേതൃത്വം നൽകും. യു പി എൽ പി എഫ് ക്വയർ ഗാനങ്ങൾ ആലപിക്കും. വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും , യു പി എൽ എ ഫ് സംഘാടകരായ സിസ്റ്റർ. മേഴ്സി മോനി, പ്രൊഫ. സാറാ തോമസ്, ഡോ. ജ്യോതി ജോൺസൻ, സിസ്റ്റർ.സുനിലാ വർഗീസ് എന്നിവർ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.

Comments (0)
Add Comment