കോറമംഗല ചർച്ച് ഓഫ് ഗോഡ് വൈ. പി. ഇ ഒരുക്കുന്ന ഏകദിന സെമിനാർ നവംബർ 1ന്

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോറമംഗല ദൈവ സഭ വൈ. പി. ഇ ഒരുക്കുന്ന ഏകദിന സെമിനാർ നവംബർ 1ന് കോറമംഗല ചർച്ച് ഓഫ് ഗോഡ് # 418/8, 80 ഫീറ്റ് റോഡ്, 6th ബ്ലോക്ക്, ബി.എം.റ്റി.സി ഡിപ്പോട്ടിനു സമീപം രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടത്തപ്പെടുന്നു. അനുഗ്രഹീത വേദ അധ്യാപകനും അനുഗ്രഹീത പ്രഭാഷകനുമായ ഡോ. ഇടിച്ചെറിയ നൈനാൻ മുഖ്യ പ്രഭാഷണം നടത്തും. മീറ്റിംഗിന്റെ ചിന്താവിഷയം പ്രക്ഷുബ്ധമായ ലോകത്തിൽ പ്രതിബദ്ധതയുള്ള സഭ , എന്നുളളതാണ്.

സുവിശേഷ തല്പരരായവരെ  വാർത്തെടുക്കുക എന്നതാണ് ഈ മീറ്റിംഗിലൂടെ വൈ പി ഇ ആഗ്രഹിക്കുന്നത് .
സഭാ സീനിയർ പാസ്റ്റർ ജെൻസൺ ജോയ്, സഭാ വൈ പി ഇ സെക്രെട്ടറി ഷാജി കെ ചിറയിൽ , സിസ്റ്റർ അനു ഗ്ലോറി ജോർജ്ജ് എന്നിവർ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.

Comments (0)
Add Comment