ബാംഗ്ലൂർ ശാന്തിനഗർ ശാലേം ഏജി ചർച്ച് കൺവൻഷൻ സമാപിച്ചു.

ബാംഗ്ലൂർ : ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ ഓസ്റ്റിൻ ടൗണിൽ ഉള്ള നന്ദൻ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് ഒക്ടോബർ 12 ന് ആരംഭിച്ച സുവിശേഷ മഹായോഗം ഞായറാഴ്ച സമാപിച്ചു. റവ. പോൾ തങ്കയ്യ സമാപന സന്ദേശം നൽകി. ശാന്തിനഗർ എം എൽ എ, എൻ. ഏ. ഹാരിസ് ആശംസ അറിയിച്ചു.

പാസ്റ്റർ. ഗിരീഷ് നായിക്, പാസ്റ്റർ. യേശു പാദം, ബ്രദർ. ബ്ലസൻ തുടങ്ങിയവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ. സി ജി ബാബൂസ് കൺവൻഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Comments (0)
Add Comment