ചർച്ച് ഓഫ് ഗോഡ് കർണാടക മിഷൻ ബോർഡ് സുവിശേഷ യോഗം നാളെ (ജൂൺ 15) മുതൽ

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് മിഷൻ ബോർഡിന്റെ നേതൃത്വത്തിൽ ജൂൺ 15, 16 തീയതികളിൽ അത്തിബളെ സർ ജാപൂർ റോഡ് എച്ച് ആർ ഓഡിറ്റോറിയത്തിൽവെച്ച് സുവിശേഷയോഗം നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക ഓവർസിയർ പാസ്റ്റർ.എം.കുഞ്ഞപ്പി മീറ്റിംഗ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റെജി മാത്യൂ ( റെജി ശാസ്താംകോട്ട ) ദൈവ വചനത്തിൽ നിന്നും സംസാരിക്കും. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് മിഷൻ ബോർഡ് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ. ജെയ്മോൻ കെ.ബാബു, ഇവാ.ജോർജ് മാമ്മൻ , പാസ്റ്റർ ഇ ജെ ജോൺസൺ, പാസ്റ്റർ ബിനു ചെറിയാൻ എന്നിവർ മീറ്റിംഗുകൾക്ക് നേതൃത്യം നൽകും.

Comments (0)
Add Comment