ബാംഗ്ലൂർ എബനേസർ ഇൻസ്റ്റിറ്റ്യൂഷനിൽ ബൈബിൾ കോളേജ് ആരംഭിച്ചു

ബെംഗളുരു:  കഴിഞ്ഞ 15-ൽ പരം വർഷമായി ബാംഗ്ലൂർ കൊത്തന്നൂരിൽ വിശ്വാസികളാൽ നടത്തപ്പെടുന്ന  എബനേസർ ഇൻസ്റ്റിറ്റ്യൂഷനിൽ ബൈബിൾ കോളേജ് ആരംഭിച്ചു.  എബനേസർ ഇൻസ്റ്റിറ്റ്യൂഷൻ ഓഡിറ്റോറിയത്തിൽ കർണാടക സ്റ്റേറ്റ് ഐപിസി പ്രസിഡന്റ് പാസ്റ്റർ. കെ.എസ്.ജോസഫ്  ബൈബിൾ കോളേജ് ഉദ്ഘാടനം നിർവഹിച്ചു.കോളേജ് ചെയർമാനും ഐ പി സി എബനേസർ കൊത്തന്നൂർ സഭ സീനിയർ ശുശ്രൂഷകമായ റവ.ഡോ.എൻ.കെ. ജോർജ് അദ്ധ്യക്ഷനായിരുന്നു. വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് സഭാ നേതാക്കളും വേദശാസ്ത്ര അദ്ധ്യാപകരുമായ ഡോ.വർഗീസ് ഫിലിപ്പ്, പാസ്റ്റർമാരായ റ്റി.ഡി.തോമസ്, എം.കുഞ്ഞപ്പി, ജോൺ മാത്യൂ ,സുബാഷ്എന്നിവരും കോളേജ് ഡയറക്ടർ ഇവാ. ടൈറ്റസ് ജോർജ് , പ്രിൻസിപ്പാൾ റവ.ഏബ്രഹാം മാത്യൂ മേ പ്രത്ത് എന്നിവരും പ്രസംഗിച്ചു. ആസ്ട്രേലിയൻ യൂണിവേഴ്സിറ്റിയുടെയും ഇന്ത്യയിലെ പ്രശസ്ത അക്രിഡിയേഷൻ സൊസൈറ്റിയുടെയും അംഗീകാരത്തോടെ സൈക്കോളജി ആൻഡ് കൗൺസിലിംങ് , ബാച്ചിലർ ഓഫ് തിയോളജി , ചാപ്ലൻസി, സി റ്റി എച്ച്തുടങ്ങി വിവിധ കോഴ്സുകളിൽ പഠിക്കുവാനുള്ള അവസരവും ജോലിയൊടൊപ്പം വേദ പഠനം നടത്തുവാൻ ആഗ്രഹിക്കുന്നവർക്കായി സായാഹ്ന കോഴ്സുകളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 15-ൽ പരം വർഷം ആതുര സേവന രംഗത്തെക്ക് നേഴ്‌സിംങ് വിദ്യാർഥികളെ വഴിതെളിയിച്ച് വിട്ട ഈ സ്ഥാപനം ക്രിസ്തുവിനായ് സുവിശേഷകരെ ഒരുക്കുന്ന വേദശാസ്ത്ര പഠനകേന്ദ്രമാക്കി മാറ്റണമെന്ന ദൈവീക നിയോഗപ്രകാരമാണ് എബനേസർ കോളേജ് ഓഫ് ബിബ്ളിക്കൽ സ്റ്റഡീസ് ആരംഭിക്കുന്നതെന്ന് കോളേജ് ചെയർമാനും ഐ പി സി കൊത്തന്നൂർ എബനേസർ ചർച്ച് സീനിയർ ശുശ്രൂഷകനുമായ റവ.ഡോ എൻ. കെ.ജോർജ് പറഞ്ഞു.
വേദശാസ്ത്രം പഠിക്കുവാൻ ആഗ്രഹിക്കുന്നവർ ജൂൺ 10 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ക്ലാസുകൾ ജൂൺ 25-ന് ആരംഭിക്കും.
ഫോൺ: 9036337541
ബാംഗ്ലൂർ എബനേസർ കോളേജ് ഓഫ് ബിബ്ളിക്കൽ സ്റ്റഡീസ് ഉദ്ഘാടനം ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ .കെ .എസ് . ജോസഫ് നിർവഹിക്കുന്നു .

 

ബാംഗ്ലൂർ എബനേസർ കോളേജ് ഓഫ് ബിബ്ളിക്കൽ സ്റ്റഡീസ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത പെന്തെക്കോസ്ത് സഭാ നേതാക്കളും വേദ അദ്ധ്യാപകരും.

 

ബാംഗ്ലൂർ എബനേസർ കോളേജ് ഓഫ് ബിബ്ളിക്കൽ സ്റ്റഡീസ് ഉദ്ഘാടന സമ്മേളനത്തിൽ  ഡയറക്ടർ ഇവ. ടൈറ്റസ് ജോർജ് പ്രസംഗിക്കുന്നു.
Comments (0)
Add Comment