ദേശീയ ബാലികാ ദിനത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ബാംഗ്ലൂർ കല്യാൺനഗർ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ

വാർത്ത: ജോ ഐസക്ക് കുളങ്ങര

ബാംഗ്ലൂർ: ‌ ദേശീയ ബാലികാ ദിനമായ ജനുവരി 24 ന് പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കും മാനസിക ആരോഗ്യ പരിപാലനത്തെക്കുറിച്ചു
ബോധവൽക്കരണ പരുപാടി സംഘടിപ്പിച്ചു ബാംഗ്ലൂർ കല്യാൺ നഗർ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ. മാരുതി സേവാനഗർ ഏരിയയിൽ ബോധവത്കരണ ക്യാമ്പ് നടത്തിയ ഹോസ്പിറ്റൽ കളാസുകൾക്ക് ഒപ്പം സാനിറ്ററി നാപ്കിൻ നൽകുകയും അതിന്റെ പ്രാധാന്യത്തെപ്പറ്റിയും ഉപയോഗത്തെപ്പറ്റിയും കളാസുകൾ നൽകുകയും ചെയ്തു.

ഓരോ പെൺകുഞ്ഞും ദൈവത്തിന്റെ മഹത്തായ ദാനം ആണെന്നും അവരോടൊപ്പം അവരുടെ വളർച്ചക്ക് നാം കൂടെ നിൽക്കണം എന്നും
സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ സഹ ഉടമയും സിഈഒയും ആയ ഡോക്ടർ ഷെഫീഖ് തന്റെ ആശംസാ പ്രസംഗത്തിലൂടെ അറിയിച്ചു. നേഴ്സിംഗ് സുപ്രീണ്ട് സിസ്റ്റർ ഗ്ലാഡിസ്, അഡ്മിനിസ്‌ട്രേറ്റർമാരായ മുഹമ്മദ് ഖുറാം, വിൽസൺ പോൾ എന്നിവർക്കൊപ്പം സിസ്റ്റർ സുമതി, മേരി കവിതാ എന്നിവർ പരുപടിയിൽ പങ്കെടുത്തു..

മെഡിക്കൽ രംഗത്ത് മികച്ച സേവനം നടത്തുന്ന സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് ഓർത്തോപീഡിക് സെന്റർ ഹോസ്പിറ്റലിൽ 24/7 കാർഡിയോളജി, ആക്‌സിഡന്റ് & എമർജൻസി തുടങ്ങി എല്ലാവിധ മെഡിക്കൽ സേവനങ്ങളും ലഭ്യമാണ്.

Comments (0)
Add Comment