കെ.യു.പി.എഫ്-ന്റെ ആഭിമുഖ്യത്തിൽ ഡിസം.15 ന് ഭാരതത്തിനായി പ്രത്യേക പ്രാർഥനാ സമ്മേളനം നടന്നു

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷ(KUPF) ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ചൊവ്വാഴ്ച വൈകിട്ട് 7.30 ന് ഓൺലൈനിൽ ഭാരതത്തിനായി പ്രത്യേക പ്രാർഥന നടന്നു.കരുടെയും വിശ്വാസികളുടെയും പൊതു ആത്മീയ കൂട്ടായ്മയായ കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പി (KUPF) ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ചൊവ്വാഴ്ച വൈകിട്ട് 7.30 ന് ഓൺലൈനിൽ ഭാരതത്തിനായി പ്രത്യേക പ്രാർഥന നടന്നു.

സൂമിലൂടെ നടന്ന പ്രാർത്ഥനാ സമ്മേളനത്തിൽ നമ്മുടെ ദേശത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങൾ, കോവിഡ് പശ്ചാലത്തലം, ഭാരത്തിലെ ദൈവസഭാ പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളും, മറ്റു പൊതുവിഷയങ്ങൾ എന്നിവയ്ക്കായി പ്രാർത്ഥിച്ചു. പ്രയർ കോർഡിനേറ്റർ പാസ്റ്റർ വി.പി. മാത്യൂ എക്സിക്യൂട്ടിവ് അംഗങ്ങളായ പാസ്റ്റർ ടി.ഡി.തോമസ്, റവ.ഡോ. ജോൺസൻ കെ.വി, ജോയ് പാപ്പച്ചൻ, സാജൻ ജോർജ് എന്നിവർ നേതൃത്വം നൽകി.

Comments (0)
Add Comment