കൊച്ചുവേളിയിൽ നിന്നും കൃഷ്ണരാജപുരത്തേക്ക് ഞായറാഴ്ചകളിൽ സർവ്വീസ് നടത്തുന്ന പുതിയ സ്പെഷൽ ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചു

കൊച്ചുവേളിയിൽ നിന്നും കൃഷ്ണരാജപുരത്തേക്ക് ഞായറാഴ്ചകളിൽ സർവ്വീസ് നടത്തുന്ന പുതിയ സ്പെഷൽ ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചു;തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്ക് കൂടുന്ന”സുവിധ”യിൽ ഇപ്പോൾ ടിക്കറ്റ് ഉറപ്പാക്കാം.

ബെംഗളൂരു : ഇന്നലെ പ്രഖ്യാപിച്ച ഞായറാഴ്ചകളിലുള്ള കൊച്ചുവേളി – കെ.ആർ പുരം ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചു. തിരക്ക് കൂടുന്നതിന് അനുസരിച്ച് നിരക്ക് കൂടുന്ന സുവിധ ട്രെയിൻ ആണ് സർവ്വീസ് നടത്തുന്നത്.കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 5 മണിക്ക് പുറപ്പെടുന്ന ട്രെയിൽ (82644) അടുത്ത ദിവസം രാവിലെ 8.40 ന് കൃഷ്ണ രാജപുരത്ത് എത്തും.കൊല്ലം 5:52 ,കായംകുളം 06:38, കോട്ടയം 8:07, എറണാകുളം 09:20, തൃശൂർ 10:42, പാലക്കാട് 12:05, കോയമ്പത്തൂർ 01:20, ഈ റോഡ് 03:10, ബംഗാര പേട്ട് 07:32, വൈറ്റ് ഫീൽഡ് 08:29 എന്നിവയാണ് മറ്റ് സ്റ്റോപ്പുകൾ. മടക്ക ട്രെയിൻ തിങ്കളാഴ്ചയാണ്.ആവശ്യക്കാർ കൂടുന്നതിന് അനുസരിച്ച് ടിക്കറ്റിന് വില കൂടുന്ന സുവിധ ട്രെയിനിൽ 8 സ്ലീപ്പർ, 2 ത്രീ ടയർ എസി, 2 ജനറൽ കമ്പാർട്ട് മെൻറുകൾ എന്നിവ ഉണ്ടാകും.ഈ മാസം 28 മുതൽ മെയ് 30 വരെ മാത്രമാണ് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചിട്ടുള്ളത്.
പുതിയ ട്രെയിൻ പ്രഖ്യാപിച്ചത് നല്ല കാര്യമാണെങ്കിലും സമയ പട്ടികയിൽ റെയിൽവേ പ്രത്യേകം ” ശ്രദ്ധ”ചെലുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും.08:40 കൃഷ്ണ രാജപുരത്ത് എത്തുന്ന ട്രെയിനിൽ വരുന്നവർക്ക് അന്നത്തെ ദിവസം ഓഫീസിൽ പോകാനുള്ള സമയത്തിൽ ബുദ്ധിമുട്ട് ഉണ്ടാകും, കുറച്ച് കൂടി നേരത്തെയായിരുന്നെങ്കിൽ യാത്രക്കാർക്ക് ഉപകാരപ്രദമായിരുന്നു. ഇപ്പോൾ വൈറ്റ് ഫീൽഡിന് സമീപത്ത് ഉള്ളവർക്ക് മാത്രമേ ഉപകാരപ്പെടൂ, ട്രെയിൻ വൈകിയാൽ അതും പ്രശ്നമാകും.ബൈപ്പനഹള്ളിയിലേക്ക് എങ്കിലും നീട്ടാത്തതിനാൽ മെട്രോ പിടിച്ച് നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ എത്താൻ യാത്രക്കാർക്ക് കഴിയില്ല.എന്നിരുന്നാലും പുതിയ ട്രെയിൻ ബെംഗളൂരു മലയാളികൾക്ക് തരുന്ന പ്രതീക്ഷ ചെറുതല്ല.

 

Comments (0)
Add Comment