കാർമേൽ ഐപിസി അബുദാബി യുടെ എട്ടാമത് വാർഷിക കൺവെൻഷൻ സമാപിച്ചു.

അബുദാബി : മുസഫ ബ്രെത്റൻ ചർച്ചിൽ F1 ഹാളിൽ മാർച്ച് 23 ,24 തീയതികളിൽ നടത്തപ്പെട്ട BLESS ABUDHABI 2018 അനുഗ്രഹിക്കപ്പെട്ട നിലയിൽ സമാപിച്ചു. കാർമേൽ ഐപിസി യുടെ സീനിയർ പാസ്റ്ററും ആപ്‌കോൺ പ്രെസിടെന്റും ആയ പാസ്റ്റർ എം എം തോമസ് പ്രാർത്ഥിച്ചു ആരംഭിച്ച മീറ്റിംഗിൽ ലോകപ്രശസ്ത വേദാദ്ധ്യാപകനും ഗ്രന്ഥകാരനും സുവിശേഷ പ്രഭാഷകനും ആയ പാസ്റ്റർ തോമസ് മാമൻ, കോട്ടയം ദൈവസൃഷ്ടിയായ മനുഷ്യന്റെ പ്രാധാന്യവും ദൈവത്തെ മനുഷ്യൻ അറിയേണ്ടതിന്റെ ആവശ്യകതയും സൃഷ്ടി സൃഷ്ടാവിന്റെ വരവിനെ കാത്തിരിക്കേണം എന്നും ജനത്തെ വചനത്തിലൂടെ പ്രാരംഭ ദിവസത്തിൽ ഉത്‌ബോധിപ്പിച്ചു .അവസാന രാത്രി കർത്താവിന്റെ വരവിന്റെ ലക്ഷണത്തെ ആഴമായി ആനുകാലിക രാക്ഷ്ട്രീയ സംഭവങ്ങളെയും ശാസ്ത്രിയ വെളുപ്പെടുത്തലുകളെയും ദൈവവചന അടിസ്ഥാനത്തിൽ തെളിയിച്ചു വന്ന ജനത്തെ ഉത്‌ബോധിപ്പിക്കുവാൻ ഇടയായി.പ്രസ്തുത മീറ്റിംഗിൽ നിരവധി വ്യക്തിജീവിതങ്ങൾ തങ്ങളുടെ ജീവിതത്തെ കർത്താവിനായി സമർപ്പിക്കുകയും ചെയ്തു.

Pr . ജോജി ജോൺസൻ, Evg ജെസ്വിൻ തോമസ് എന്നിവരോടൊപ്പം കാർമേൽ വോയിസ് ആരാധനക്ക് നേതൃത്വം നൽകി.സഭാ സെക്രട്ടറി ബ്രദർ റെനു അലക്സ്‌ നന്ദി പ്രകാശിപ്പിച്ചു.

അബുദാബിയിലും സമീപപ്രദേശങ്ങളിലും ഉള്ള നിരവധി ദൈവജനത്തിനു കടന്നുവന്നു അനുഗ്രഹം പ്രാപിക്കുവാൻ ഈ മീറ്റിംഗ് മൂലം ഇടയായി.

Comments (0)
Add Comment