ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാമത് ഗ്രാജുവേഷൻ സർവീസ് കോട്ടയത്ത് വെച്ച് നടത്തപ്പെടുന്നു.

കോട്ടയം : ദോഹ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന  ഓൺലൈൻ വൈദിക സ്ഥാപനമായ ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാമത് ഗ്രാജുവേഷൻ സർവീസ് 2022 മെയ് ഏഴാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ കോട്ടയം, നാട്ടകത്തുള്ള ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഫുൾ ഗോസ്പൽ ബെഥേൽ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. സാക്ക് വർഗീസ്  ഗ്രാജുവേഷൻ സന്ദേശം നൽകും. ഡയറക്ടർ. സുവി. ലാലു ജേക്കബ് അധ്യക്ഷത വഹിക്കും. ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകരായ  റവ. പി ജി മാത്യുസ്, പാസ്റ്റർമ്മാരായ. എബി എബ്രഹാം പത്തനാപുരം, ജോയി പാറക്കൽ, ടെന്നിസൻ മാത്യു, അക്കാഡമിക്ക് ഡീൻ റവ. പ്രിൻസ് ജോസഫ്, കോഡിനേറ്റർ  സുവി. ജോൺ പുന്നൂസ്  എന്നിവർ ആശംസകൾ അറിയിക്കും.ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി  സുവി. ഷാജൻ പാറക്കടവിൽ നേതൃത്വം നൽകും.

 ഇന്റർനാഷണൽ ക്രിസ്ത്യൻ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ  എഡ്യൂക്കേഷൻ, യു എസ് എ യുടെ അഫിലിയേഷനിൽ സർട്ടിഫിക്കറ്റ് ഇൻ ക്രിസ്ത്യൻ മിനിസ്ട്രി എന്ന ഹ്രസ്വകാല കോഴ്സ് പഠനം പൂർത്തീകരിച്ച ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം വിദ്യാർഥികൾ ഈ സമ്മേളനത്തിൽ വച്ച് ഗ്രാജുവേറ്റ് ചെയ്യുന്നു. പുതിയ ബാച്ചിന്റെ ക്ലാസുകൾ  ജൂൺ ഏഴിന് ആരംഭിക്കും.

Comments (0)
Add Comment