ശാലോം ധ്വനി കുവൈറ്റ്‌ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഗീത വിരുന്നു നടന്നു

കുവൈറ്റ്‌ : ശാലോം ധ്വനി കുവൈറ്റ്‌ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഗീത വിരുന്നു നടന്നു. അബാസിയ റിഥം ആഡിറ്റോറിയത്തിൽ നടന്ന സംഗീത ശുശ്രൂഷയിൽ ശാലോം ബീറ്റ്‌സ്, കുവൈറ്റ്‌ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ അജീഷ്  സി കെ യുടെ നേതൃത്വത്തിൽ നടന്ന ഗാന ശുശ്രൂഷയിൽ പാസ്റ്റർ ജോൺ പി തോമസ് പ്രാർത്ഥിച്ചാരംഭിക്കുകയും അജു ജേക്കബ്, ബിജു ബെന്നി, സുബി സാം എന്നിവർ ഗാനങ്ങൾ ആലപിക്കുകയും ബിജോയ് പോൾസൺ, അജി സാം എന്നിവർ പശ്ചാത്തല സംഗീതമൊരുക്കുകയും ചെയ്തു. കുവൈറ്റ്‌ ചാപ്റ്റർ ട്രഷറർ സോജി സംഘാടകനായിരുന്ന പ്രസ്തുത യോഗത്തിൽ പാസ്റ്റർ സാം ചാക്കോ മുഖ്യപ്രഭാഷണം നടത്തി.

Comments (0)
Add Comment