ഐ പി സി യു.എ.ഇ റീജിയൻ 2018 വാർഷിക കൺവൻഷനു അനുഗ്രഹീത സമാപ്തി

വാർത്ത:പാസ്റ്റർ ഷൈനോജ്‌ നൈനാൻ

ഷാർജ: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ യൂ എ ഇ റീജിയന്റെ വാർഷിക കൺവെൻഷൻ നവംബര് 26 മുതൽ 28 വരെ ഷാർജ യൂണിയൻ ചർച്ച മെയിൻ ഹാളിൽ വച്ച് നടത്തപ്പെട്ടു.കർത്തൃദാസൻ മോനിസ് ജോർജ് (യൂ സ് എ) ഈ മൂന്ന് ദിവസത്തെ യോഗങ്ങളിൽ ദൈവവചനം ശുശ്രുഷിച്ചു. സമാപന ദിവസം ദൈവജനത്തിന്റെ പ്രത്യാശയെ ഉത്‌ബോധിപ്പിച്ചുകൊണ്ടു ”കുഞ്ഞാടിന്റെ കാന്തയായ യഥാർത്ഥ മണവാട്ടി” ആരെന്ന് വെളിപ്പാട് പുസ്തകം 19 :1 മുതൽ 8 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കി ശക്തമായ സന്ദേശം ദൈവജനത്തിനു നൽകി.എതിർ ക്രിസ്തുവിന്റെ മണവാട്ടിയും കർത്താവിന്റെ മണവാട്ടിയും തമ്മിൽ ഉള്ള പ്രകടമായ വ്യത്യാസം എന്തെല്ലാമെന്ന് ചൂണ്ടിക്കാട്ടി.

റീജിയന്റെ പ്രഥമ സെക്രട്ടറിയായി സേവനം അനുഷ്ടിച്ച പാസ്റ്റർ ഡാനിയേൽ ജോസഫ് ( വിയ്യൂപുരം ജോർജ്കുട്ടി ) സമാപന ദിവസം ”ദൈവത്തെ ഒന്നിലും പരിമിതപ്പെടുത്തരുത് “ എന്ന സന്ദേശം പ്രാരംഭമായി പറയുകയുണ്ടായി.

ഐ പി സി യുഎഇ റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജൻ എബ്രഹാം ത്രിദിന വാർഷിക കൺവെൻഷൻ പ്രാരംഭദിവസം പ്രാർത്ഥിച്ചു ദൈവകരങ്ങളിൽ സമർപ്പിച്ചു.റീജിയൻ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈനോജ്‌ നൈനാൻ പ്രാരംഭദിവസം അധ്യക്ഷത വഹിച്ചു. രണ്ടും മുന്നും ദിവസങ്ങളിൽ പാസ്റ്റർ ഷിബു വര്ഗീസ്, പാസ്റ്റർ അജു ജേക്കബ് എന്നിവർ അധ്യക്ഷത വഹിച്ചു.ഐപിസി ഷാർജ ക്വയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകി.റീജിയൻ ജോയിന്റ് സെക്രട്ടറി ഇവ:സാൽമൺ പി തോമസ് നന്ദി പ്രകാശിപ്പിച്ചു. റീജിയൻ പ്രസിഡന്റ് പസ്റൊർ ഗെർസിം പി ജോണിന്റെ ആശിര്വാദത്തോടെ വാർഷിക കൺവെൻഷൻ സമാപിച്ചു.

യു എ ഇ യുടെ എല്ലാ എമിരറ്റസുകളിൽ നിന്നും നിരവധി ദൈവദാസന്മാരും ദൈവമക്കളും വിവിധദിവസങ്ങളിൽ പങ്കെടുത്തു.

പാസ്റ്റർമാരായ ഗെർസിം പി ജോൺ,രാജൻ എബ്രഹാം, അലക്സ് എബ്രഹാം,ഷൈനോജ്‌ നൈനാൻ, ഇവ:സാൽമൺ പി തോമസ് ,ബ്രദർ വര്ഗീസ് ജേക്കബ്, ബ്രദർ റെനു അലക്സ് എന്നിവർ നേതൃത്വം നൽകി.

Comments (0)
Add Comment