ഐപിസി യുഎഇ റീജിയൻ വാർഷീക കൺവെൻഷൻ നവംബർ 26 നാളെ മുതൽ

ഷാർജ: ഇൻഡ്യൻ പെന്തക്കോസ്ത് ദൈവസഭാ യു എ ഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 26 മുതൽ 28 വരെ ഷാർജ യൂണിയൻ ചർച്ചിൽ നടക്കും. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഗർസീം പി. ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ മോനിസ് ജോർജ് (യുഎസ്സ്എ) മുഖ്യ സന്ദേശം നൽകും. ഐപിസി ഷാർജ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.

റീജിയൻ ഭാരവാഹികളായ പാസ്റ്റർ രാജൻ ഏബ്രഹാം, പാസ്റ്റർ അലക്സ് ഏബ്രഹാം, പാസ്റ്റർ ഷൈനോജ് നൈനാൻ, സുവി. സൽമോൻ പി. തോമസ്, വർഗീസ് ജേക്കബ്, റെനു അലക്സ് തുടങ്ങിയവർ നേതൃത്വം നൽകും.

Comments (0)
Add Comment