അപ്കോൺ രണ്ടാമത് സംയുക്തരാധന സമാപിച്ചു

ജോൺസി കടമ്മനിട്ട

അബുദാബി: അബുദാബിയിലെ ഇരുപതംഗ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ (APCCON ) ഈ വർഷത്തെ രണ്ടാമത്തെ സംയുക്ത ആരാധനാ നവംബർ 2 നു വെള്ളിയാഴ്ച രാത്രി 7 :30 മുതൽ 10:30 വരെ അബുദാബി സെന്റ് ആൻഡ്രൂസ് ചർച്ചിന്റെ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെട്ടു.

പാസ്റ്റർ ജോർജ് രാജൻ പ്രാര്ഥിച്ചാരംഭിച്ച മീറ്റിംഗിൽ പാസ്റ്റർ ഒ പി ബാബു അധ്യക്ഷനായിരുന്നു.പാസ്റ്റർ എം ജെ ഡൊമിനിക് സങ്കീർത്തന ശിശ്രുഷയ്ക്കും അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ ബെന്നി പി ജോൺ കർത്തൃമേശ ശിശ്രുഷയ്കും നേതൃത്വം നൽകി.അപ്‌കോൺ കൊയർ ഗാനശുശ്രൂഷ നിർവഹിച്ചു.പാസ്റ്റർ ജേക്കബ് മാത്യു ഒർലാണ്ടോ ദൈവവചനത്തിൽ നിന്നും ശിശ്രുഷിച്ചു.അപ്കോൺ ജോയിന്റ് സെക്രട്ടറി ബ്രദർ ജോൺസി കടമ്മനിട്ട സ്വാഗതവും അപ്കോൺ സെക്രട്ടറി ബ്രദർ സാം സക്കറിയ ഈപ്പൻ കൃതജ്ഞതയും രേഖപ്പെടുത്തി.

പ്രസ്‌തുത മീറ്റിംഗിൽ മാധ്യമ രംഗത്ത്‌ ഒരു വർഷം പൂർത്തീകരിച്ച “അപ്കോൺ വോയ്‌സിന്റെ” പ്രേത്യേക സപ്ലിമെന്റിന്റെ ആദ്യകോപ്പി വിതരണവും “ബസോറ” എന്നുള്ള സിഡിയുടെ പ്രകാശനവും നടത്തുകയുണ്ടായി.

അംഗത്വ സഭകളിൽ നിന്നും പുറത്തു നിന്നും നിരവധി വിശ്വാസികൾ ദൈവദാസന്മാർ സംയുക്ത ആരാധനയിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു.അപ്കോൺ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് സാമുവലിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ സംയുക്തരാധന പര്യവസാനിച്ചു.

Comments (0)
Add Comment