ബഹ്‌റൈന്‍ തെരഞ്ഞെടുപ്പിന് ഇതുവരെ 321 സ്ഥാനാര്‍ഥികള്‍

മനാമ- നവംബര്‍ 24 ന് നടക്കുന്ന പാര്‍ലമെന്റ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള പ്രതികരണം ആവേശകരം. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ പേര്‍ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുവരുമെന്നാണ് സൂചന. നാമനിര്‍ദേശ പത്രിക ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ധനയാണ് ആദ്യദിവസം ഉണ്ടായിരിക്കുന്നത്.
2014 ല്‍ ആദ്യ ദിവസം 196 സ്ഥാനാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഇത്തവണ അത് 240 ആണ്. രണ്ടാം ദിവസം 81 പേര്‍ രജിസ്റ്റര്‍ ചെയ്തു. നാലു ഗവര്‍ണറേറ്റുകളിലായി മൂന്നു വനിതാ സ്ഥാനാര്‍ഥികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷന്‍ പ്രക്രിയ അവസാനിക്കുന്നതുവരെ പ്രചാരണം ആരംഭിക്കരുതെന്ന് ഇലക്ഷന്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

Comments (0)
Add Comment