വിടുതലിൻ ശബ്ദം ഓൺലൈൻ ആരാധന ഫെബ്രുവരി 26- ന് 100-ാം ആഴ്ച്ചയിലേക്ക്

ഷാർജ: അഗാപ്പേ എ.ജി ചർച്ച് ഷാർജയുടെ ആഭിമുഖ്യത്തിൽ എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് നടത്തപെടുന്ന വിടുതലിൻ ശബ്ദം (വോയ്‌സ് ഓഫ് ഡലിവറൻസ്) ഓൺലൈൻ ആരാധന നൂറ് ആഴ്ചകൾ പിന്നിടുന്നു.

കോവിഡ്-19 മഹാ വ്യാധിയെ തുടർന്ന് സഭായോഗങ്ങളും , മറ്റ് കൂടിവരവുകളും നിർത്തൽ ചെയ്തപ്പോൾ, ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ദൈവമക്കൾക്കു സംഗീതാരാധനയും, ദൈവവചന ശുശ്രൂഷയും അനുഭവിക്കുവാൻ സാമൂഹിക മാധ്യമങ്ങൾ മുഖേനെ നടത്തപെടുന്ന വിടുതലിൻ ശബ്ദം എന്ന ഓൺലൈൻ ആരാധന സഹായകമായി.
ഈടുറ്റ ആത്മിക സന്ദേശങ്ങളും , പഴയതും , പുതിയതുമായ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീതാരാധനയും , പൊതുവിലുള്ള പ്രാർത്ഥനയും ആത്മീക ജീവിതത്തിനു ഉത്തേജനം പകരുന്ന പ്രത്യേക അനുഭവമായി. സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ നന്നയി പ്രയോജനപ്പെടുത്തി കാഴ്ചക്കാർക്ക് മികവാർന്ന , ഉന്നത നിലവാരം പുലർത്തുന്ന തത്സമയ സംപ്രേഷണമാണ് എല്ലാ ആഴ്ചയിലും നടത്തുന്നത്.

2022 ഫെബ്രുവരി 26 ശനിയാഴ്ച്ച വൈകിട്ട് 07:30 -ന് (യു.എ.ഇ. സമയം )
09:00 -ന് (ഇന്ത്യൻ സമയം) നൂറാം ആഴ്ചയുടെ പ്രത്യേക സംപ്രേഷണം നടത്തപെടുന്നതാണ്.

ഡോ. ബ്ലസ്സൻ മേമന നയിക്കുന്ന സംഗീതാരാധനയിൽ സഹോദരന്മാർ സിജോ ചാക്കോ, ബിജു അടിമാലി, സിജോമോൻ കിളിമാനൂർ എന്നിവരും പങ്കെടുക്കും. പാസ്റ്റർ നിഷാന്ത് എം. ജോർജ് മുഖ്യ സന്ദേശം നൽകും.

തത്സമയം കാണുവാൻ ശാലോംധ്വനി ഫേസ്ബുക് പേജിലും കൂടാതെ വോയ്‌സ് ഓഫ് ഡെലിവെറൻസ് ഫേസ്ബുക് പേജും, യൂട്യൂബ് ചാനലും സന്ദർശിക്കാവുന്നതാണ്.

Comments (0)
Add Comment