ഐ.പി.സി എലീം ഷാർജാ- റാസൽഖൈമ സഭകളുടെ “ചൈൽഡ്‌ ടു കെരൂബ്‌” വെബിനാർ ഇന്നു നടക്കും

ഷാർജാ: ഐ.പി.സി എലീം ഷാർജാ- റാസൽഖൈമ സഭകളുടെ സ്ക്രിപ്ചർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ്‌ 29) യു.എ.ഇ സമയം പകൽ 11.30 (ഇന്ത്യൻ സമയം 1.00 pm) മുതൽ കുട്ടികൾക്കായി “ചൈൽഡ്‌ ടു കെരൂബ്‌” എന്ന വെബിനാർ നടക്കും. “നിങ്ങളെ അറിയുക” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ. സജി കെ.പി (കോട്ടയം) ഈ വെബിനാറിൽ ക്ലാസ്സുകൾ നയിക്കും. എബിൻ ഐസക് & അക്‌സ, (കൊച്ചി) എന്നിവർ സംഗീത ശുശ്രൂഷയ്ക്ക്‌ നേതൃത്വം നൽകും.
സൂം ID: 7408335583
പാസ്‌കോഡ്: SS2021

കൂടുതൽ വിവരങ്ങൾക്ക്‌:
പാസ്റ്റർ ഷൈനോജ്‌ നൈനാൻ (+971 05020 01869).

Comments (0)
Add Comment