ഒമാനിൽ ‘ക്ലബ്‌ ഹൗസ് ‘ നിരോധിച്ചു

മസ്‌ക്കറ്റ്: ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ‘ ക്ലബ് ഹൗസ് ‘ നിരോധിച്ച ഒമാന്‍ ഭരണകൂടം. നിരോധനത്തെ തുടര്‍ന്ന് ആപ്പ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ കാണിക്കുന്ന ‘എറര്‍ മെസേജ്’ എന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് പലരും സോഷ്യല്‍ മീഡിയയില്‍ നിലവിൽ പങ്ക് വയ്ക്കുന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കാനാവശ്യമായ അനുമതി ഇല്ലാത്തതിനാലാണ് ആപ്പിന് നിരോധനമേര്‍പ്പെടുത്തിയതെന്ന് ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇതുപോലുള്ള ആശയവിനിമയ ആപ്ലിക്കേഷനുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കണമെന്നങ്കില്‍ അതേറിറ്റിയുടെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ക്ലബ് ഹൗസ് ഈ രീതിയിലുള്ള അനുമതികളൊന്നും രാജ്യത്ത് വാങ്ങിയിട്ടില്ലെന്നും ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി സൂചിപ്പിച്ചു.

അതേസമയം, ക്ലബ്‌ ഹൗസ് ​നിരോധിച്ച ഒമാന്‍ ഭരണകൂടത്തിന്റെ നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ നിഷേധമായാണ് നിരോധന നടപടിയെ പ്രതിഷേധക്കാര്‍ വിശേഷിപ്പിക്കുന്നത്. ‘ഒമാന്‍ ബ്ലോക്‌സ് ക്ലബ്ഹൗസ്’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ക്യാംപയിൻ ഇതിനെതിരെ ആരംഭിച്ചിട്ടുണ്ട്.

Comments (0)
Add Comment