ദുബായിൽ ഇനി യാത്രക്ക് പാസ്പോര്‍ട്ടല്ല, മുഖമാണ് രേഖ

ദുബായ് : ദുബായ് രാജ്യാന്തര വിമാനതാവളത്തിലൂടെ യാത്ര ചെയ്യുമ്പോൾ പാസ്പോർട്ടോ, എമിറേറ്റ്സ് ഐഡിയോ ഉപയോഗപ്പെടുത്തിയാണ് മുമ്പ് എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നതെങ്കിൽ ഇനി ടിക്കറ്റ് ചെക്കിംഗ് കൗണ്ടർ മുതൽ വിമാനത്തിലേക്ക് കയറും വരെ മുഖം മാത്രം കാണിച്ചാൽ മതി. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ (എ. ഐ) സഹായത്തെടെ യാത്രക്കാരുടെ മുഖവും, കണ്ണുകളും തിരിച്ചറിഞ്ഞു നടപടി പൂർത്തികരിക്കുന്ന ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനമാണിത്. പാസ്പോർട്ട് മാത്രമല്ല ബോഡിംഗ് പാസ്സ് വരെ ഈനടപടിക്ക് ആവിശ്യമില്ല. ഏകദേശം അഞ്ച് മുതൽ ഒൻപത് വരെയുള്ള സെക്കൻഡുകൾക്കുള്ളിൽ യാത്ര നടപടി പൂര്‍ത്തിയാക്കാം. എല്ലാം മുഖം തിരിച്ചറിയാനുള്ള സേഫ്റ്റ്‌വെയർ അതാത് സമയത്ത് വേണ്ടത് ചെയ്യും.

Comments (0)
Add Comment