വിദ്യാർത്ഥികൾക്കായി പ്രാർത്ഥനയും കൗൺസിലിംഗും ഒരുക്കി ചർച്ച് ഓഫ് ഗോഡ് യുഎഇ

ഷാർജ: പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കൗൺസിലിംഗും പ്രാർത്ഥനയും ഒരുക്കി യുഎഇ ചർച്ച് ഓഫ് ഗോഡ്. 2021 ഫെബ്രുവരി 20 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ 9.30 വരെയാണ് നടത്തപ്പെടുന്നത് (ഇന്ത്യൻ സമയം വൈകിട്ട് 9.00 – 11.00) പരീക്ഷാകാലം വളരെ അടുത്തെത്തിയിരിക്കെ അതിനായി ഒരുക്കങ്ങൾ നടത്തുവാനും പഠനത്തിനായും സധൈര്യം പരീക്ഷയെ അഭിമുഖീകരിക്കുവാനും വിദ്യാർത്ഥികളെയും അവരുടെ രക്ഷകർത്താക്കളെയും സഹായിക്കുക എന്നതാണ് ലക്ഷ്യം.

ചർച്ച് ഓഫ് ഗോഡ് യുഎഇ നാഷണൽ ഓവർസിയർ റവ.ഡോ. കെ.ഒ. മാത്യു ഉദ്ഘാടനം ചെയ്യും. പ്രശസ്ത കൗൺസിലർ ഡോ.സജികുമാർ കെ.പി. മുഖ്യ അതിഥിയായിരിക്കും. ചർച്ച് ഓഫ് ഗോഡ് യുഎഇ-യുടെ സ്ക്രിപ്‌ചർ സ്കൂൾ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.
മീറ്റിംഗ് ID: 7034380001
പാസ്കോഡ്: 123456

കൂടുതൽ വിവരങ്ങൾക്ക്:
050 1168 645, 050 1442 700

Comments (0)
Add Comment