ഡോക്ടറേറ്റ് ലഭിച്ചു

കുവൈറ്റ്‌ : കുവൈറ്റ്‌ എയർവേസ്‌ ടെക്നിക്കൽ അസിസ്റ്റന്റ് ഡയറക്ടർ (I T ഡിപ്പാർട്മെന്റ് ) ബിനു ജേക്കബിന് ഡോക്ടറേറ്റ് ലഭിച്ചു. കുസാറ്റ് സർവകലാശാലയിൽ നിന്നും Improved Data Mining Techniques in Ubiquitous Environments എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. കമ്പ്യൂട്ടർ അപ്ളിക്കേഷനിൽ ബിരുദാനന്തര ബിരുദധാരിയായ ബിനു ജേക്കബ് കുസാറ്റ് സർവകലാശാലയിലെ മുൻ അസ്സോസിയേറ്റ് പ്രൊഫസ്സർ Dr കെ വി പ്രമോദിന്റെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഈ നേട്ടം കൈവരിച്ചത്. കുമ്പനാട് സ്വദേശിയായ ഇദ്ദേഹത്തിന്റെ പിതാവ് ജേക്കബ് കോശിയും മാതാവ്
വത്സമ്മ ജേക്കബുമാണ്. കുവൈറ്റ്‌ ഫിനാൻസ് ഹൌസ് കാപിറ്റൽ റിസ്ക് അസിസ്റ്റന്റ് മാനേജരായ എബ്രഹാം ബെൻ ജേക്കബ്  സഹോദരനും
ആൻഡ്രൂ ടോം ജേക്കബ്, റിബെക്കാ മിറിയം ജേക്കബ് എന്നിവർ മക്കളുമാണ്. കുവൈറ്റ്‌ എഫഥ ഗ്ലോറിയസ് മിനിസ്ട്രീസ് ചർച്ചിന്റെ (EGMC)സജീവ അംഗവുമാണ് ഡോക്ടർ ബിനു ജേക്കബ്.

Comments (0)
Add Comment