വർഷങ്ങൾക്കു ശേഷം ഇറാഖി ജനതയെ ഒന്നിപ്പിച്ച് ക്രിസ്തുമസ്

ബാഗ്ദാദ്: വർഷങ്ങൾക്കു ശേഷം ഇറാഖിൽ മിക്കയിടത്തും ജനങ്ങൾ ആഘോഷപൂർവ്വം ക്രിസ്തുമസ് കൊണ്ടാടി. സദ്ദാം ഹുസൈന്റെ പതനത്തിനുശേഷം പതിനേഴ് വർഷങ്ങൾ പിന്നിട്ടിട്ടും സുന്നി, ഷിയ, കുർദിഷ് മുസ്ലീങ്ങൾക്കിടയിൽ വിഭജിക്കപ്പെട്ട വിഘടിച്ച ഇറാഖ് രാഷ്ട്രം തങ്ങളുടെ ദേശീയ ദിനത്തിൽ പോലും ഇത്രത്തോളം ഒന്നായിരിക്കുന്നത് കാണുവാൻ കഴിയുമായിരുന്നില്ല. എന്നാൽ അവർ ക്രിസ്തുമസിന് വിഭാഗീയത മറന്ന് തിരുപ്പിറവി ആഘോഷിച്ചു. വ്യത്യസ്ത സഭാ സമൂഹങ്ങളുടെ നേതൃത്വത്തിൽ വളരെ വിപുലമായാണ് ഇപ്രാവശ്യം ഇറാഖി ജനത ക്രിസ്തുമസ് ആഘോഷിച്ചത്.

ഭയാശങ്കകളില്ലാതെ പരസ്പര സ്നേഹത്തോടെ വർഷങ്ങൾക്കുശേഷമാണ് ഇവിടുത്തുകാർ ഇങ്ങനെ സന്തോഷം പങ്കിടുന്നത് കാണുവാൻ കഴിഞ്ഞത്. കഴിഞ്ഞ ആഴ്ച, പാർലമെന്റ് ഐകകണ്‌ഠ്യേന ക്രിസ്മസ് ഒരു ദേശീയ അവധിദിനമാക്കി മാറ്റി. 2008 ൽ സർക്കാർ ക്രിസ്മസിനെ “ഒറ്റത്തവണ അവധി” ആയി പ്രഖ്യാപിച്ചു. എല്ലാ പൗരന്മാർക്കും ക്രിസ്മസ് ആഘോഷിക്കുന്നതിനായി 2018 ൽ പാർലമെന്റ് നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു.

Comments (0)
Add Comment