ഐ.സ് .റ്റി .എ സൗത്ത് ഏഷ്യാ തലവൻ ഗിഹോൻ തിയളോജിക്കൽ സെമിനാരി സന്ദർശിച്ചു

വാർത്ത: ഡഗ്ലസ് ജോസഫ്

ഫുജൈറ : ഐ.സ് .റ്റി .എ (ഇന്റർനാഷണൽ സെനറ്റ് ഫോർ തിയളോജിക്കൽ അക്രെഡിറ്റേഷൻ ) സൗത്ത് ഏഷ്യാ കോർഡിനേറ്റർ ആൻസൻ ടൈറ്റസ് ഫുജൈറ ഗിഹോൻ തിയളോജിക്കൽ സെമിനാരി സന്ദർശിച്ചു. സൗത്ത് കൊറിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീയോളജി അക്രെഡിറ്റേഷൻ സ്ഥാപനമായ ഐ.സ് .റ്റി .എ അംഗീകാരമുള്ള കോളേജാണ് ഗിഹോൻ തിയളോജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ്. ഗിഹോൻ തിയളോജിക്കൽ സെമിനാരി ഡയറക്റ്റർ പാ. എം .വി സൈമൺ സ്വാഗതപ്രസംഗം നടത്തി.
ദൈവശാസ്ത്ര പഠനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ ഐ.സ് .റ്റി .എ പ്രതിജ്ഞാബദ്ധമാണെന്ന് ആൻസൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഗൾഫിലെ പ്രവാസികൾക്ക് ദൈവശാസ്ത്രം പഠിക്കുവാൻ ഗിഹോൻ തിയളോജിക്കൽ സെമിനാരി ഒരുക്കുന്ന അവസരത്തെ അദ്ദേഹം പ്രകീർത്തിച്ചു. ഗിഹോൻ തിയളോജിക്കൽ സെമിനാരി ഡയറക്റ്റർ പാ. എം .വി സൈമൺ, പ്രിൻസിപ്പൽ ഷിജു കെ. സാമുവേൽ, ഫാക്കൽട്ടി പ്രൊഫ. ജോർജി തോമസ്, ക്യാമ്പസ് ഇൻ ചാർജ് സെലിൻ സൈമൺ , മീഡിയ കോർഡിനേറ്റർ ഡഗ്ളസ് ജോസഫ്, സെമിനാരി വിദ്യാർഥികൾ എന്നിവർ ചേർന്ന് വിശിഷ്ടാതിഥിയെ സ്വീകരിച്ചു.
2015 ൽ ആരംഭിച്ച ഗിഹോൻ തിയളോജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് ഫുജൈറ, റാസൽ കൈമ, ഷാർജ എന്നീ എമിറേറ്റുകളിൽ എം.ഡീവ്, ബി.റ്റിച്ച് കോഴ്സുകൾ നടത്തിവരുന്നു.

Comments (0)
Add Comment