യുപിഫ് -യുഎഇ താലന്ത് പരിശോധയ്ക്ക് സമാപനമായി

ഷാർജ: യ.എ.ഇ. – യുപിഎഫ് ഓൺലൈനിൽക്കൂടി നടത്തിയ ഈ വർഷത്തെ താലന്തു പരിശോധന 2020 ഡിസംബർ 5 ശനിയാഴ്ച, യുപിഫ് പ്രസിഡന്റ്‌ പാസ്റ്റർ ജോൺ മാത്യു ഉത്ഘാടനം ചെയ്തു. യുപിഫ് ഭാരവാഹികൾ ഈ താലന്ത് പരിശോധന മത്സരങ്ങൾക്ക് നേതൃത്വം നൽകി.

യുപിഎഫ്- ഇൽ അംഗങ്ങളായ 68 ൽ അധികം സഭകളിൽ നിന്നും മത്സരാർത്ഥികളിൽ പങ്കെടുത്തിരുന്നു. സഹോദന്മാരുടെ വിഭാഗത്തിൽ സത്വ പെന്തകോസ്ത് സഭയിലെ ജിജോ ഫിലിപ്പ്, ഷെറി ജോസഫ് (അജ്‌മാൻ ഐ പി സി), ബെന്നിറ്റ് ജോൺ ജെയിംസ് (കാർമേൽ എ ജി, ദുബായ്) എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.
സഹോദരിമാരുടെ വിഭാഗത്തിൽ കെസ്സിയാ ഷാജി (ഗിൽഗാൽ ചർച് ഓഫ് ഗോഡ് ഷാർജ), ഒന്നാം സ്ഥാനവും ബിൽഹാ സൂസൻ (ഐ പി സി ഷാർജ), ക്രിസ്റ്റിന ഡോൺ (ഐ പി സി വർഷിപ്പ് സെന്റർ ഷാർജ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

Comments (0)
Add Comment