ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി 12-ാമത് ബിരുദദാനം ഷാർജ വർഷിപ്പ് സെന്ററിൽ നടന്നു

ഷാർജ : ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ പന്ത്രണ്ടാമത് ബിരുദദാന ശുശ്രൂഷ ഡിസംബർ മൂന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7:30 മണിക്ക് ഷാർജ വർഷിപ്പ് സെന്ററിൽ വെച്ചു നടന്നു. സെമിനാരി വൈസ് പ്രസിഡന്റ് ബിഷപ്പ് ഷാൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. വാൻസ് മെസ്സെഞ്ചിൽ മുഖ്യ സന്ദേശം നൽകി.

ഇന്റീരിയർ മിനിസ്ട്രിയിൽ നിന്നുള്ള വിശിഷ്ട വ്യക്തികളായ ക്യാപ്റ്റൻ അഹമ്മദ് മൽ അബ്ദുൽ മൽ അൽ ഹോസാനി, ക്യാപ്റ്റൻ ഫൈസൽ അഹമ്മദ് അബ്ദുല്ല അൽ സറൂണി, മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ ട്രെയിനിങ് വിഭാഗം മുൻ ഡയറക്ടർ മുഹമ്മദ് ശുവൈറ്റർ അൽ അലി എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. മുഖ്യ അതിഥികളെ സെമിനാരി പ്രസിഡന്റ് ഡോ. കെ.ഓ മാത്യു സദസിന് പരിചയപ്പെടുത്തി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഇ.പി. ജോൺസണ് തദവസരത്തിൽ സെമിനാരി ഡയറക്ടർ ഡോ. കെ. ഓ. മാത്യു ഹോണററി ഡോക്ടറേറ്റ് നല്കി ആദരിച്ചു. പ്രവാസ സമൂഹത്തിന് വേണ്ടിയുള്ള ആതുര സേവനങ്ങളെ കണക്കിലെടുത്താണ് ആദരവ്. ബഹുമാനപെട്ട കേരള നിയമസഭ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ , മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എന്നിവർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു.

ഗ്രാഡുവേറ്റ് ചെയ്ത വിദ്യാർത്ഥികളെ ബിഷപ്പ് ഷാൻ പ്രാർത്ഥിച്ച് അനുഗ്രഹിച്ചു. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് ഡോ. വിൽസൺ ജോസഫിനെ കൂടാതെ UPF നെ പ്രതിനിധികരിച്ച് പ്രസിഡന്റ് പാസ്റ്റർ ജോൺ മാത്യു , മീഡിയ കേർഡിനേറ്റർ പാസ്റ്റർ ജോൺ കോശി എന്നിവർ സന്നിഹിതനായിരുന്നു. തികച്ചും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തപ്പെട്ട പ്രസ്തുത ചടങ്ങിന്റെ ക്രമീകരണങ്ങൾക്ക്, അക്കാഡമിക്ക് ഡീൻ ഡോ. റ്റി എം ജോയൽ, അഡ്മിനിസ്ട്രേറ്റർ ബ്രദർ ജോസഫ് കോശി, റെജിസ്ട്രാർ സിസ്റ്റർ നിഷ നൈനാൻ എന്നിവർ നേതൃത്വം നൽകി. വിവിധ മാധ്യമ പ്രതിനിധികൾ ഗ്രാഡുവേഷനിൽ പങ്കെടുത്തു.

Comments (0)
Add Comment