വി ആർ വൺ ഇൻ ജീസസ് വാട്സാപ്പ് കൂട്ടായ്മ നടത്തിയ ‘ബൈബിൾ കടങ്കഥ’ മത്സര വിജയികളെ പ്രഖ്യാപിച്ചു.

റിയാദ് : വി ആർ വൺ ഇൻ ജീസസ് വാട്സാപ്പ് കൂട്ടായ്മ നടത്തിയ ‘ബൈബിൾ കടങ്കഥ’ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ബ്രദർ വിൽ‌സൺ ലോറെൻസ് , രണ്ടാം സമ്മാനം സിസ്റ്റർ ജെയ്സി ജോൺസൻ , മൂന്നാം സമ്മാനം സിസ്റ്റർ ജയ്സ്സി ജേക്കബ് , സിസ്റ്റർ ഷാജിത സാജൻ ഫസ്റ്റ് റണ്ണർ അപ്പ് ആയും , ബ്രദർ ടെസ്സിൻ സൈമൺ സെക്കന്റ് റണ്ണർ അപ്പ് ആയും തിരഞ്ഞെടുത്തു. സെപ്റ്റംബർ ആറിന് മത്സരത്തിന്റെ ഒന്നാം റൗണ്ട് മത്സരം നടന്നിരുന്നു. ഇതിൽ വിജയിച്ച ഏഴ് പേരാണ് ഫൈനൽ റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബർ 10 നാണ് ഫൈനൽ മത്സരം നടന്നത്.

മത്സരങ്ങളുടെ ചെയർമാനായി സൈമൺ ജോൺ മാത്യുവും, മുഖ്യ വിധി കർത്താവായി പാസ്റ്റർ റെജി തലവടിയും പ്രവർത്തിച്ചു. വിജയികൾക്ക് ക്യാഷ് പ്രൈസ് , മെമന്റോ , സെർട്ടിഫിക്കറ്റുകൾ നൽകും.

വി ആർ വൺ ഇൻ ജീസസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് മാസമായി വിവിധ ഇനം മത്സരങ്ങൾ നടന്നുവരുകയാണ്. സംഗീത മത്സരം, സോങ് റെഫെറെൻസ് , ബൈബിൾ ക്വിസ് തുടങ്ങിയവ ഇതിനുമുമ്പ് സംഘടിപ്പിച്ചിരുന്നു.

Comments (0)
Add Comment