കൊറോണ പ്രതിരോധ വാക്സിൻ: യു.എ.ഇയുടെ പരീക്ഷണത്തിൽ പെന്തക്കോസ്ത് യുവാവും.

അബുദാബി : ആഗോളതലത്തിൽ കോവിഡ് എന്ന പൈശ്ചചിക മഹാമാരിയാൽ ദുരിതമനുഭവിക്കുമ്പോൾ കൊറോണയെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിക്കാനുള്ള യു.എ.ഇ ആരോഗ്യ വിഭാഗത്തിന്റെ ശ്രമങ്ങളിൽ ഭാഗമായി പെന്തക്കോസ്ത് യുവാവും. കുന്നംകുളം പുതുശ്ശേരി ചൊവല്ലൂർ കുര്യന്റെയും, മേരി കുര്യനെയും മകൻ മെജോൺ കുര്യനാണ് ഈ ധീര കർമ്മത്തിലൂടെ ഇപ്പോൾ ആഗോള പെന്തെകൊസ്ത് ഗോളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. തനിക്ക് ദൈവം നൽകിയ സഹധർമ്മിണി ടിജി മെജോണും മകൻ ജോനാഥൻ മെജോണും തനിക്ക് പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്. അബുദാബി ഐ.പി.സി സഭാഗം കൂടിയാണ് മാജോൺ കുര്യൻ. അബുദാബി ഹെൽത്ത് കെയർ കമ്പനിയായ സേഹയുടെ സഹായത്തോടെ  സിനോഫം മെഡിക്കൽ കമ്പനി നടത്തുന്ന നാല്പത്തിയൊൻപത് ദിവസം നീളുന്ന ക്ലിനിക്കൽ ടെസ്റ്റിലാണ് മെജോൺ പങ്കാളിയായത്. ലോകം മുഴുവൻ പ്രതിരോധ വാക്സിനായി പരീക്ഷണങ്ങൾ നടക്കുമ്പോൾ തന്റെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുക്കാതെ ഇത്തരം ഒരു പരീക്ഷണത്തിന്റെ ഭാഗമായത് അഭിനന്ദനാർഹമാണ്. ഈ പരീക്ഷണത്തിന്റെ ഭാഗമായി പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ കഴിയുമെങ്കിൽ ഇന്ന് ഈ സമൂഹത്തിനു നൽകാൻ കഴിയുന്ന ഏറ്റവും വലിയ നന്മ ഇതാണെന്നാണ് താൻ കരുതുന്നതെന്ന് മെജോൺ കുര്യൻ പ്രസ്താവിച്ചു. കുന്നംകുളം യു.പി.എഫ് എൻ.ആർ.ഐ ഫോറം കൺവീനർ, മന്ന യു.എ.ഇ പ്രവർത്തകൻ തുടങ്ങി വിവിധ ആത്മീയ – ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് മെജോൺ കുര്യൻ.

Comments (0)
Add Comment