യു.എ.ഇ ഇനി ലോകം മുഴുവൻ അറിയപ്പെടുന്നത് പുതിയ ലോഗോയിൽ

ദുബായ് : യു.എ.ഇ ഇനി പുതിയ ലോഗോയിൽ ലോകത്ത് അറിയപ്പെടും. രാജ്യത്തുള്ള പൊതുജനങ്ങള്‍ ഓൺലൈൻ വോട്ട് വഴി തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയാണ് പുതിയ ലോഗോ തീരുമാനിച്ചത് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ഇതിനായി രാജ്യത്തുള്ള ഏകദേശം ഒരു കോടി പേരാണ് ഈ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇതിൽ ലഭിക്കുന്ന ഓരോ വോട്ടിനും ഓരോ തൈമരം നടുമെന്നും യു.എ.ഇ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അവസാനഘട്ടത്തിൽ എത്തിയ മൂന്ന് ലോഗോകളില്‍ നിന്ന് ദേശീയ പതാകയുടെ വര്‍ണങ്ങളില്‍ ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് വരകളുള്ള ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Comments (0)
Add Comment