ടോണി ഡി ചോവൂക്കാരനെയും പൂജ പ്രേമിനെയും യുഎഇയിൽ ആദരിച്ചു.

അൽഐൻ : ക്രൈസ്തവ എഴുത്തുകാരൻ ടോണി ഡി ചോവൂക്കാരനെയും പ്രശസ്ത ഗായിക പൂജ പ്രേമിനെയും മന്ന വാർത്ത പത്രിക ആദരിച്ചു. യുഎഇ സഹിഷ്ണത വർഷത്തിന്റെ ഭാഗമായി മന്ന പുബ്ലിക്കേഷൻസ് യുഎഇയിലെ വിവിധ എമിറേറ്റുകളിൽ സംഘടിപ്പിച്ച കരുതുന്നവൻ സംഗീത സന്ധ്യയുടെ സമാപനത്തോടനുബന്ധിച്ച് അലൈൻ ഒയാസിസ്‌ ചർച്ച് സെന്ററിൽ നടത്തിയ സമ്മേളനത്തിലാണ് മൊമെന്റോ നൽകി ആദരിച്ചത്. പാസ്റ്റർ ഡാനിയേൽ വില്യംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ മേജോൺ കുര്യൻ ടോണി ഡി ചോവൂക്കാരന്റെയും പൂജ പ്രേമിന്റെയും പരിചയപ്പെടുത്തി. അലൈനിലെ ആദ്യകാല സുവിശേഷപ്രവർത്തകനും ഐപിസി സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ കെ എസ് ജേക്കബ് ടോണി ഡി ചെവൂക്കാരന്നും ശാരോൺ റൈറ്റേഴ്‌സ് ഫോറം ദേശീയ പ്രസിഡഡും ഗാനരചയിതാവുമായ പാസ്റ്റർ സാം ടി മുഖത്തല പൂജ പ്രേമിനും മൊമെന്റോ സമ്മാനിച്ചു . പാസ്റ്റർ വര്ഗീസ് മാത്യു അനുഗ്രഹ പ്രാർത്ഥന നടത്തി. ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മന്ന ചീഫ് എഡിറ്റർ ഗ്ലെന്നി പുലിക്കോട്ടിൽ, എഡിറ്റർ ഇൻചാർജ് സന്തോഷ് എബ്രഹാം, സർക്യൂലേഷൻ മാനേജർ ജെയ്‌മോൻ ചീരൻ, മന്ന പ്രവർത്തകരായ റീജിൻ റോബർട്ട്, സതീഷ് നിക്കോളാസ്, പി സി റോയ്, റൊണാൾഡ്‌ റോബർട്ട്, ലിവിങ്സ്റ്റൺ ജോയ് എന്നിവർ പങ്കെടുത്തു. ക്രൈസ്തവ സുവിശേഷീകരണരംഗത്ത് വിവിധ മേഘലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ടോണി ഡി ചൊവ്വൂക്കാരൻ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ കോഓർഡിനേറ്റർ, ഗുഡ്‌ന്യൂസ് വാരിക കോഓർഡിനേറ്റിംഗ് എഡിറ്റർ, ക്രൈസ്തവ സാഹിത്യ അക്കാദമി ചെയർമാൻ, തുടങ്ങിയ വിവിധ നിലകളിൽ പ്രവർത്തിക്കുന്നതിനോടൊപ്പം നല്ലൊരു എഴുത്തുകാരനും ഗാനരചയിതാവുമായ ഇദ്ദേഹം തൃശ്ശൂർ അയ്യന്തോൾ ഐപിസി സഭാന്ഗമാണ്.
ലിങ്ക ബുക്ക് ഓഫ് അവാർഡ് ജേതാവ് , അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, 2013ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ പൂജ പ്രേം 65 ഭാഷകളിൽ പാടുവാൻ കഴിവുള്ള ഗായികയാണ്. 900 ഗാനങ്ങൾ മനഃപാഠമാക്കി പുതിയ റെക്കാർഡിന് ഒരുങ്ങുന്ന വിദ്യാർത്ഥിയായ പൂജ എറണാംകുളം ഫെയ്ത് സിറ്റി സഭാഗമാണ്.

Comments (0)
Add Comment