ഫുജൈറയിൽ യു. പി. ഫ് സമ്മേളനം

ഫുജൈറ : ഫുജൈറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, യു .എ .ഇ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ,ദിബ്ബ, ഖോർഫക്കാൻ, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൺ യോഗം ഫുജൈറ ഗിഹോൺ ഐ. പി. സി സഭയുടെ ആഭിമുഖ്യത്തിൽ നടത്തി.

റെവ. ഡോ. എം. വി സൈമൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡഗ്ളസ് ജോസഫ് ആമുഖപ്രസംഗവും റെവ. ഡോ. എം. വി സൈമൺ വചന ശ്രുശ്രുഷയും നടത്തി .
വേനലവധിക്കാലത്തു കുട്ടികൾക്കായി വി. ബി. സ് , നവംബറിൽ യു. പി. ഫ് വാർഷിക കൺവെൻഷൻ എന്നിവ നടത്താൻ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി പാ. രാജേഷ് വക്കം ( സെക്രട്ടറി ), ബ്ര. ലാലു പോൾ ( ട്രെഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

യു.പി.ഫ് പ്രസിഡന്റ് പാ. ജെയിംസ് കെ. ഈപ്പൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ പാ. തോമസുകുട്ടി, പാ. ഷാജി അലക്സാണ്ടർ, പാ. രാജേഷ് വക്കം, പാ. ജെൻസൺ, മോനച്ചൻ വർഗ്ഗീസ്, വിനയൻ, ലാലു പോൾ , വിൽസൺ തോമസ് , സാബു പാണ്ടനാട് , സാജു തോമസ് , ഷിജു ജോസഫ് എന്നിവർ നേതൃത്വം നൽകി.

Comments (0)
Add Comment