അപ്‌കോൺ പ്രഥമ സംയുക്ത ആരാധനക്ക് അനുഗ്രഹ സമാപ്‌തി

അബുദാബി: അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ (APCCON ) 2019-20 വർഷത്തെ പ്രഥമ സംയുക്ത ആരാധന ജൂൺ 13 വ്യാഴാഴ്ച രാത്രി 07 :30 മുതൽ 10:30 വരെ ബ്രെദറൻ ചർച്ച് സെന്റർ മുസ്സഫയിൽ വച്ച് നടത്തപെട്ടു. പാസ്റ്റർ വില്ല്യം ജോസഫ് പ്രാർത്ഥിച്ചാരംഭിച്ച യോഗത്തിൽ പാസ്റ്റർ ജോർജ് സി. മാത്യു അധ്യക്ഷൻ ആയിരുന്നു. പാസ്റ്റർ കെ എം ജെയിംസ് സങ്കീർത്തന ശുശ്രുഷയും മുഖ്യാഥിതിയായി കടന്ന് വന്ന സുപ്രസിദ്ധ ഗാന രചിയിതാവും എഴുത്തുകാരനുമായ പാസ്റ്റർ സാം ടി മുഖത്തല -യേശുവിൽ വളരണം എന്ന വിഷയത്തെ ആസ്പദമാക്കി ദൈവവചനത്തിൽ നിന്നും സംസാരിച്ചു. അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ എം ജെ ഡൊമിനിക് തിരുവത്താഴ ശുശ്രുഷയ്ക്ക് നേതൃത്വം നൽകി.വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പി എം സാമുവേൽ തിരുവത്താഴ ശുശ്രുഷയ്ക്ക് വേണ്ടിയുള്ള സമർപ്പണ പ്രസംഗവും നടത്തി.റോബിൻ ലാലച്ചന്റെ നേതൃത്വത്തിൽ ഉള്ള അപ്‌കോൺ ക്വയർ അനുഗ്രഹീത ആത്‌മീയ ഗാനങ്ങൾ ആലപിച്ചു. അപ്കോൺ ട്രെഷറർ ജോൺസൻ സ്വാഗതവും സെക്രട്ടറി സാം സക്കറിയ ഈപ്പൻ നന്ദിയും രേഖപ്പെടുത്തി. പാസ്റ്റർ ബെന്നി പി ജോൺ പ്രാർത്ഥിച്ചു ആശീർവാദത്തോടെ ആരാധന അവസാനിച്ചു.

22 അംഗത്വ സഭകളിൽ നിന്നും ദൈവദാസന്മാരും, വിശ്വാസികളും പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിച്ചു. ക്രൈസ്തവ എഴുത്തുപുര ഈ മീറ്റിംഗ് ലൈവ് ടെലികാസ്റ്റും ചെയ്തു.

അപ് കോൺ പുബ്ലിസിറ്റിക്കു വേണ്ടി അനൂപ് , ബ്ലസൺ &ജയ്‌മോൻ

Comments (0)
Add Comment