കരുതുന്നവൻ ജൂൺ 1 നാളെ മുതൽ

അബുദാബി : യുഎഇ സഹിഷ്ണത വർഷത്തിന്റെ ഭാഗമായി മന്ന ഒരുക്കുന്ന ഹൃദയസ്പർശിയായ അനശ്വര ഗാനങ്ങളുടെ സംഗീതാവിഷ്കരണം ‘കരുതുന്നവൻ’ സംഗീത സായാഹ്നം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നടക്കും. ജൂൺ 1 ശനിയാഴ്ച്ച അബുദാബി മുസഫ്ഫ ബ്രെതറൻ ചർച്ച് സെന്ററിലും, ജൂൺ 3തിങ്കൾ ഉമ്മൽഖൈൻ ചർച്ച് സെന്ററിലും, ജൂൺ 8 ശനിയാഴ്ച്ച ഷാർജ വർഷിപ് സെന്ററിലും ജൂൺ 15ശനിയാഴ്ച്ച അലൈൻ ഒയാസിസ്‌ വർഷിപ് സെന്ററിലും നടക്കും. ദിവസവും വൈകീട്ട് 7:30നാണ് പരിപാടി. ലിങ്ക ബുക്ക് ഓഫ് അവാർഡ് ജേതാവും 65 ഭാഷകളിൽ ഗാനങ്ങൾ പാടുന്ന പൂജ പ്രേമും മറ്റു ഗായകരും ഗാനങ്ങൾ ആലപിക്കും. ക്രൈസ്തവ എഴുത്തുകാരനും ഗുഡ്‌ന്യൂസ് കോർഡിനേറ്റിങ് എഡിറ്ററുമായ ടോണി ഡി ചൊവ്വൂക്കാരൻ ഗാനപശ്ചാത്തലം അവതരിപ്പിക്കും. അനശ്വരങ്ങളായ ഒട്ടേറെ ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ച മഹാകവി കെ വി സൈമൺ, സാധു കൊച്ചുകുഞ്ഞുപദേശി, വി നാഗൽ, സി വി താരപ്പൻ, പി വി തൊമ്മി, എം വി ചെറിയാൻ, കെ വി ജോസഫ്, കെ വി ചേറു, അന്നമ്മ മാമ്മൻ, എം സി ദേവസി, പാസ്റ്റർ എം സി മാത്യു, പാസ്റ്റർ എം ടി ജോസ്, പാസ്റ്റർ ഇ ഐ ജേക്കബ്, ജെ വി പീറ്റർ, പാസ്റ്റർ പി വി ചുമ്മാർ എന്നീ ക്രൈസ്തവ ഗാനരചയിതാക്കൾ രചിച്ച ഗാനങ്ങൾ സാഹചര്യങ്ങൾ വിശദമാക്കി പശ്ചാത്തല സംഗീതത്തോടെ അവതരിപ്പിക്കുന്നു.

Comments (0)
Add Comment