പാ. പി. ജി. എബ്രഹാം ഐപിസി ഫഹാഹീൽ, കുവൈറ്റ് സഭയുടെ പുതിയ ശുശ്രുഷകൻ

കുവൈറ്റ് : ഐപിസി ഫഹാഹീൽ, കുവൈറ്റ് സഭയുടെ പുതിയ ശുശ്രുഷകനായി പാ. പി. ജി. എബ്രഹാം ചുമതലയേറ്റു. കുമ്പഴ പുത്തൻപുരയ്ക്കൽ പെനിയേൽ കുടുംബാംഗമായ പാ. പി. ജി. എബ്രഹാം കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കർത്തൃശുശ്രുഷയിൽ വ്യാപൃതനാണ്. അറുനൂറ്റിമംഗലം, തുമ്പമൺ താഴം, പാലാരിവട്ടം, മേപ്രാൽ, ആമലൂർ, ഇരവിപേരൂർ, ദോഹ ശാലേം, എന്നീ സഭകളിൽ സേവനം അനിഷ്ഠിച്ചിട്ടുണ്ട്.

1990-’91 മുതൽ മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകനാണ്. ഇന്ത്യ ബൈബിൾ കോളേജിൽ (കുമ്പനാട്) അക്കാഡമിക് ഡീനായും, ഗോസ്പൽ ഫോർ ഏഷ്യാ (കുറ്റപ്പുഴ), ശാരോൻ ബൈബിൾ കോളേജ് (തിരുവല്ല), എന്നിവിടങ്ങളിൽ അദ്ധ്യാപകനുമായും പ്രവർത്തിച്ചു.

മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നും B.D. നേടിയതിന് ശേഷം, സെറാമ്പൂർ സർവ്വകലാശാലയിൽ നിന്നും M.Th. കരസ്ഥമാക്കി. കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി യിൽ നിന്നും കൗൺസിലിങിൽ പി.ജി. ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ശിഷ്യ സമ്പത്തുള്ള കർത്തൃദാസൻ അറിയപ്പെടുന്ന വേദശാസ്ത്രജ്ഞനും, എഴുത്തുകാരനുമാണ്. ‘Caste and Christianity : A Pentecost Perspective’, 11111 Bible Quiz (Malayalam) എന്നീ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവാണ്.
നിരവധി ഈടുറ്റ ലേഖനങ്ങളു൦ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സൂസൻ എബ്രഹാമാണ് ഭാര്യ. മക്കൾ : ഫെബിൻ ജോർജി എബ്രഹാം, സ്റ്റെഫിൻ ജോർജി എബ്രഹാം

Comments (0)
Add Comment