കുവൈത്തിൽ താപനില പൂജ്യത്തിലേക്ക് മുന്നറിയിപ്പ് നൽകി മന്ത്രാലയം

കുവൈത്ത്: കുവൈത്തിൽ തണുപ്പ് അതി ശക്തമായി മാറുന്നു. രാത്രി 3 ഡിഗ്രി വരെ താപനില കൂപ്പ് കുത്തി. സിറ്റി വിട്ടുള്ള വഫ്ര, അബ്ദലി, മരുഭൂ പ്രദേശങ്ങളിലും ഉൾ മേഖലകളിലും തണുപ്പ് വളരെ കൂടുതലായിരുന്നു. രാത്രി മുതൽ തുടങ്ങിയ കനത്ത കാറ്റ് വീശൽ രവിലയും നിൽക്കാതെ തുടരുന്നു. രാവിലെ താപനില താണ നിലയിൽ നിന്നും ഉയര്‍ന്ന് 9 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുന്നത്.
ഇനി വരും ദിവസങ്ങളില്‍ പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്നും ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കുവൈറ്റിലെ രണ്ടു മാസം മുമ്പ്‌ ഉണ്ടായ പ്രളയം ശേഷം ജനം ഭീതിയോടെ ആണ്, കാലാവസ്ഥയിലെ അസ്ഥിരമായ മാറ്റം ജോലിക്ക് എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായി ബാധിച്ചു തുടങ്ങി, ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും അതോടെ ഉയർന്നു.

Comments (0)
Add Comment