എഫ്.ജി.എ.ജി നൂറ്റി അൻപത് ദിന ആത്മീയ ഉണർവു സമ്മേളനം സമാപിച്ചു.

ബെംഗളുരു ഇന്ദിരാനഗർ ഫുൾ ഗോസ്പൽ എ.ജി.ചർച്ച് നൂറ്റി അൻപത് ദിന ആത്മീയ ഉണർവു സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ റവ.പോൾ തങ്കയ്യ (ഇടത് ) പ്രസംഗിക്കുന്നു

ബെംഗളുരു: ഇന്ദിരാനഗർ ഫുൾ ഗോസ്പൽ അസംബ്ലീസ് ഓഫ് ഗോഡ് (എഫ്.ജി.എ ജി ) നൂറ്റി അൻപത് ദിവസമായ് നടത്തിവന്ന ആത്മീയ ഉണർവു സമ്മേളനം സമാപിച്ചു. ക്രൈസ്തവ വിശ്വാസികൾ ഒരു മനസോടും ഒരെ ഹൃദയമുള്ളവരായും മുഴു ലോക ജനതയുടെ നന്മയ്ക്കായി പ്രാർഥിക്കുന്നവരാകണമെന്ന് സെൻട്രൽ ഡിസ്ട്രികറ്റ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ടൻറും എഫ്.ജി.എ.ജി സീനിയർ പാസ്റ്ററുമായ റവ.പോൾ തങ്കയ്യ പറഞ്ഞു. സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നൂലൈഫ് ഫെലോഷിപ്പ് മധുര സീനിയർ പാസ്റ്റർ ഡോ. ഡ്യൂട്ലി തങ്കയ്യ മുഖ്യ പ്രഭാഷണം നടത്തി. റവ.റ്റി.ജെ. ബെന്നി, റവ.രവി മണി, റവ.ജസ്റ്റിൻ ജോൺ, റവ. ഡെന്നിസാം എന്നിവരും സംസാരിച്ചു.ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കർണാടകയുടെ ഇതര ഭാഗങ്ങളിൽ നിന്നു മായ് പതിനയ്യായിരത്തോളം പേർ തിരുവത്താഴ ശുശ്രൂഷയിൽ പങ്കെടുത്തു. ജൂലെ രണ്ടിന് ആരംഭിച്ച പ്രാർഥന സമ്മേളനത്തിൽ 900 ശുശൂഷകർ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ തുടർച്ചയായ് പ്രാർഥനാ സമ്മേളനം നടത്തുമെന്ന് റവ.പോൾ തങ്കയ്യ അറിയിച്ചു.

 

80%
Awesome
  • Design
Comments (0)
Add Comment