വൈ പി ഈ 78ആം സംസ്ഥാന ക്യാമ്പ് സമാപിച്ചു.

0 901

ചെങ്ങന്നൂർ : 2017 ഡിസംബർ25_27 വരെ ചെങ്ങന്നൂർ പുത്തന്കാവ് SBS ക്യാമ്പ് സെന്ററിൽ വെച്ചു നടന്ന സംസ്ഥാന ക്യാമ്പ് അനുഗ്രഹകരമായി പര്യവസാനിച്ചു. 25ആം തിയതി വൈകിട്ട് സ്റ്റേറ്റ് സെക്രട്ടറി മാത്യു ബേബിയുടെ അധ്യക്ഷതയിൽ സംസ്ഥാന അധ്യക്ഷൻ പാ. A T ജോസഫ് ഉൽഘാടനം ഉൽഘാടനം ചെയ്തു. സ്റ്റേറ്റ് ട്രഷറർ ടോം റ്റി ജോർജ് സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് ഒവർസീർ റവ സി സി തോമസ് മുഖ്യ സന്ദേശം നൽകി.

പാസ്റ്റര്മാരായ വൈ റെജി, ജെ ജോസഫ്, പി ആർ ബേബി, അനീഷ് ഏലപ്പാറ, റെജി ശാസ്താംകോട്ട, പ്രിൻസ് തോമസ്, ഡോ സിനി ജോയ്സ് മാത്യു, ഡോ അബി പി മാത്യു, സിസ്റ്റർ സജി ഉമ്മൻ, സിസ്റ്റർ സൂസി ജോണ്സൻ, എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സുകൾ നയിച്ചു. നേർരേഖ സംവാദം, സുവിശേഷ റാലി, മ്യൂസിക് നൈറ്, സ്കിറ്റ്, എന്നി പ്രോഗ്രാമുകൾ വിവിധ സെഷനുകളായി നടന്നു. 1500ഓളം യുവജനങ്ങൾ പങ്കെടുത്ത ആത്മമാരി പെയ്തിറങ്ങിയ ക്യാമ്പിൽ നിരവധി യുവതി യുവാക്കൾ ദൈവവേലക്കായി സമർപ്പിച്ചു. നിരവധി കുഞ്ഞുങ്ങൾ അഭിഷേകം പ്രാപിച്ചു.

Download ShalomBeats Radio 

Android App  | IOS App 

സ്റ്റേറ്റ് പ്രെസിഡിന്റ് പാ ഏ റ്റി ജോസഫ്, സെക്രട്ടറി ബ്ര മാത്യു ബേബി, ട്രഷറർ ബ്ര ടോം റ്റി ജോർജ് എന്നിവരോടൊപ്പം സ്റ്റേറ്റ് ബോർഡ് ക്യാമ്പിനു നേതൃത്വം നൽകി

Advertisement

You might also like
Comments
Loading...