ക്രൈസ്തവർക്ക് എതിരെ വേട്ടയാടാൻ ഇറാനും, സംരക്ഷിക്കാൻ പാക്കിസ്ഥാനും

0 1,131

ടെഹരാൻ: ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവർക്ക് നേരെ ഭരണകൂടത്തിന്റെ വേട്ടയാടല്‍ തുടരുന്നു. ക്രൈസ്തവ വിശ്വാസത്തെപ്രതി ഇറാനില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ സഹോദരിമാര്‍ ചോദ്യം ചെയ്യലിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായി എന്ന് റിപ്പോര്‍ട്ടുമായി ഇറാനിയന്‍ ക്രിസ്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ മുഹബത്ത് ന്യൂസാണ് ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ക്രൈസ്തവർ അടക്കമുള്ള മത ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനായി പഞ്ചാബ് പ്രവിശ്യയിലെ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ്‌ മൈനോറിറ്റി അഫയേഴ്സ് വകുപ്പ് മന്ത്രിയായ ഇജാസ് ആഗസ്റ്റിന്‍ രംഗത്ത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ദൗത്യസേനയെ നിയോഗിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.

Advertisement

You might also like
Comments
Loading...