വോയ്സ് മെസ്സേജ് സൗകര്യമൊരുക്കി ഇന്‍സ്റ്റഗ്രാം

0 1,086

വാഷിങ്ടൺ: പുതിയ വോയ്സ് ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഫേസ്ബുക്കിന് സമാനമായ രീതിയില്‍ വോയ്സ് റെക്കോര്‍ഡ് ചെയ്ത് അയക്കാവുന്ന സംവിധാനവുമായ് എത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ആപ്ലീക്കേഷനില്‍ ഉപയോക്താക്കള്‍ക്ക് ഒരു മൈക്രോഫോണ്‍ രീതിയില്‍ ഉള്ള ബട്ടനാണ് വോയ്സ് മെസ്സേജ് അയക്കാനായി സജ്ജമാക്കിയിരിക്കുന്നത്.

ഫെയ്സ്ബുക്കിലെയും വാട്ടസ്ആപ്പിലേതും പോലെ ഈ ഓപ്ഷനില്‍ കൈ പിന്‍വലിക്കാതെ അമര്‍ത്തി പിടിച്ച് വോയ്സ് റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. സന്ദേശം ലഭിക്കുന്ന വ്യക്തി അത് കാണുന്നത് വരെ ചാറ്റ് വിന്‍ഡോയില്‍ നിന്ന് അപ്രത്യക്ഷമാകാതെ നിലനില്‍ക്കും. റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദ സന്ദേശം അയക്കപ്പെടുന്ന പേഴ്സണല്‍ ചാറ്റ് ജാലകത്തില്‍ വേവ് ഫയലായിട്ടായിരിക്കും ലഭ്യമാകുക.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...