ഐ എ ജി യു കെ – യുറോപ്പ് നാഷണൽ കോൺഫറൻസ് മാർച്ച് 17, 18, 19 തീയതികളിൽ

0 315

യു കെ : 16- മത് ഐ എ ജി യു കെ & യൂറോപ്പ് നാഷണൽ കോൺഫറൻസ് 2023 മാർച്ച് 17, 18, 19 തീയതികളിൽ പ്രസ്റ്റനിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ രാജേഷ് ഏലപ്പാറ മുഖ്യ പ്രഭാഷകനായിരിക്കും. ഐ എ ജി യൂ കെ & യുറോപ്പ് ചെയർമാൻ റവ. ബിനോയ് ഏബ്രഹാം കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. യുവജനങ്ങൾക്കായി ബ്രദർ ജോഷ്വാ ക്രിസ്റ്റഫർ ക്ലാസ്സുകൾ നയിക്കും.സഹോദരിമാർക്കും പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും. ഞായറാഴ്ച പൊതു ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടത്തപ്പെടുന്നു.വിവിധ റീജിയണിൽ നിന്നുള്ള ഐ എ ജി ക്വയർ ഗാനശുശ്രൂഷകൾ നിർവ്വഹിക്കും.

കോൺഫറൻസ് ചെയർമാൻ ആയി എക്സിക്യൂട്ടീവ് അംഗവും, ന്യൂലൈഫ് എ ജി. ചർച്ച് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജോൺലി ഫിലിപ്പ് , കോൺഫറൻസ് കൺവീനർ ആയി പാസ്റ്റർ ജിനു മാത്യുവും കോർഡിനേറ്റർ ആയി ബ്രദർ അനൂജ് മാത്യു എന്നിവർ കോൺഫറൻസിൻ്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

A Poetic Devotional Journal

You might also like
Comments
Loading...