ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് അന്തർദ്ദേശിയ പുരസ്ക്കാരം.

0 325

മാർട്ടിൻ ലൂഥർ കിംങ്ങ് ഔട്ട്സ്റ്റാൻ്റിങ്ങ് കമ്മ്യൂണിറ്റി സർവീസ് അവാർഡ്.

ന്യൂയോർക്ക്: ന്യൂയോർക്ക്‌ സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംങ്ങ് ഔട്ട്സ്റ്റാൻ്റിങ്ങ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് ലഭിച്ചു.വിർച്ച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ അവാർഡ് പ്രഖ്യാപനം നടന്നു.അമേരിക്കൻ പൗരന്മാരായ 5 പേർ പ്രസിഡൻഷ്യൽ അവാർഡിനും അർഹരായി.

Download ShalomBeats Radio 

Android App  | IOS App 

കഴിഞ്ഞ 25 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഇദ്ദേഹം നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി ദേശീയ അദ്ധ്യക്ഷ്യൻ,ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ,യു.ആർ.എഫ് വേൾഡ് റിക്കോർഡ് ജൂറി,കേരള യുവജനക്ഷേമ ബോർഡ് യൂത്ത് അവാർഡീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, സൗഹൃദ വേദി പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിക്കുന്നു.

ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക് ഉൾപ്പെടെ ഏഴിലധികം റിക്കോർഡുകളിൽ ഇടം ലഭിച്ചിട്ടുള്ള ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്,കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് ,നാഷണൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന്റെ പ്രത്യേക പുരസ്ക്കാരം, കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്ക്കാരം, ഭാരതീയ മനുഷ്യാവകാശ സംരംക്ഷണ സമിതിയുടെ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ,നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻറ് ഹ്യൂമാനിറ്റേറിയൻ ഫെഡറേഷൻ്റെ ഹ്യുമാനിറ്റേറിയൻ അവാർഡ് , പലസ്ഥീൻ എരാദാ യൂണിവേഴ്സിറ്റിയുടെ ഹ്യുമാനിറ്റേറിയൻ ഫെലോഷിപ്പ്,മദർ തെരേസ ഇൻറർനാഷണൽ ഫൗണ്ടേഷൻ്റെ മദർ തെരേസ ഗ്ലോബൽ പീസ് അവാർഡ്, ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ്റെ സമാജ് സേവാ രത്ന, ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ്,ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ് എന്നിവയ്ക്ക് അർഹനായിട്ടുണ്ട്.

സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജി ജോൺസൺ ഭാര്യയും ബെൻ,ദാനിയേൽ എന്നിവർ മക്കളുമാണ്.

A Poetic Devotional Journal

You might also like
Comments
Loading...