ഫേസ് ബുക്കിന്റെ പേര് മാറ്റി,ഇനി മെറ്റ

0 1,626
സോഷ്യൽ മീഡിയ ഭീമൻ തങ്ങളുടെ ഹോൾഡിംഗ് കമ്പനിയുടെ പേര് മെറ്റ എന്ന് മാറ്റുമെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചു, കമ്പനി പബ്ലിക് റിലേഷൻസ് പ്രതിസന്ധികളുടെ ഒരു പരമ്പരയെ അഭിമുഖീകരിക്കുന്ന ഒരു റീബ്രാൻഡിൽ.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയാ കമ്പനികളിലൊന്നായ ഫേസ് ബുക്ക് പുതിയ പേരിലേക്ക് മാറുകയാണെന്ന് കമ്പനി സി ഇ ഓ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു.മെറ്റ എന്നായിരിക്കും പുതുക്കിയ പേര്

Download ShalomBeats Radio 

Android App  | IOS App 

ഫേസ് ബുക്ക് കണക്ട് ഇവന്റിലാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്.

ഇന്‍സ്റ്റാഗ്രാമും വാട്ട്സ്ആപ്പും അവരുടെ പേരുകള്‍ റീബ്രാന്‍ഡിംഗിന് കീഴില്‍ നിലനിര്‍ത്തും.

”ഇന്ന് മുതല്‍ കമ്പനി മെറ്റാ എന്ന പേരിലാവും അറിയപ്പെടുക.. ഞങ്ങളുടെ ദൗത്യം അതേപടി തുടരുന്നു: മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ കമ്പനി നിലവിലുള്ള അതിന്റെ പ്രതിസന്ധികളില്‍ നിന്ന് രക്ഷനേടാനും ഇന്റര്‍നെറ്റിന്റെ ‘മെറ്റാവേര്‍സ്’ വെര്‍ച്വല്‍ റിയാലിറ്റി പതിപ്പിനായുള്ള മാറ്റത്തിനുമായാണ് പേര് മാറ്റുന്നതെന്ന് കരുതപ്പെടുന്നു.

റീബ്രാന്‍ഡിംഗ് പ്ലാനുകള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടില്‍ ഫേസ്ബുക്ക് വിമര്‍ശകര്‍ ശക്തമായി രംഗത്തെത്തിയിരുന്നു., സമീപകാല അഴിമതികളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അവര്‍ വാദിക്കുന്നു.

‘മെറ്റാവേസ്’ നിര്‍മ്മിക്കുന്നതിനായി യൂറോപ്യന്‍ യൂണിയനില്‍ 10,000 പേരെ നിയമിക്കാനുള്ള പദ്ധതികള്‍ കഴിഞ്ഞയാഴ്ച തന്നെ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു

A Poetic Devotional Journal

You might also like
Comments
Loading...