ഇസ്രായേലിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി യിസാക് ഹെർസോഗ് സത്യപ്രതിജ്ഞ ചെയ്തു

0 410

ജറുസലം: ലേബർ പാർട്ടിയുടെയും ജൂത ഏജൻസിയുടെയും മുൻ ചെയർമാനായ യിസാക് ഹെർസോഗ് 107 വർഷം പഴക്കമുള്ള ബൈബിളിൽ സത്യപ്രതിജ്ഞ ചെയ്തു. 1983 മുതൽ 1993 വരെ പ്രസിഡന്റായിരുന്ന കായിം ഹെർസോഗിന്റെ മകനാണ്.

Download ShalomBeats Radio 

Android App  | IOS App 

1999 ൽ കാബിനറ്റ് സെക്രട്ടറി ആയാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2003 മുതൽ 2018 വരെ പാർലമെന്റ് അംഗമായിരുന്നു.

രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ പൊതുസേവനത്തിനിടയിൽ, നെസെറ്റ് ക്രിസ്ത്യൻ സഖ്യകക്ഷികളുടെ കോക്കസിന്റെ സ്ഥാപക അംഗം, ടൂറിസം മന്ത്രി, ജൂത ഏജൻസിയുടെ തലവൻ എന്നീ നിലകളിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരുമായി ഇടപഴകിയതിന്റെ ശക്തമായ രേഖ ഹെർസോഗിനുണ്ട്.

You might also like
Comments
Loading...