വംശീയ വെറുപ്പിന്റെ പാഠ പുസ്തകങ്ങളൊരുക്കി പലസ്തീൻ അതോറിറ്റി

0 1,170

ജറുസലെം: പലസ്തീനിയൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുന്ന പാഠപുസ്തകങ്ങളിൽ ഇസ്രയേലികളെ ആക്രമിക്കുന്നതിനും യഹൂദവിരോധം വളർത്തുന്നതിനുമുള്ള ഉപദേശനിർദേശങ്ങൾ ഉണ്ടെന്നു കണ്ടെത്തൽ. യൂറോപ്യൻ യൂണിയൻ 2019-ൽ നിയോഗിച്ച ഒരു അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളതെന്ന് ഇസ്രയേലി ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പലസ്തീനിയൻ അതോറിറ്റി 2017-19 ൽ പ്രസിദ്ധീകരിച്ച 156 പാഠപുസ്തകങ്ങളും 16 അധ്യാപക സഹായികളും പരിശോധിച്ച ശേഷമാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്.

You might also like
Comments
Loading...