ഗർഭസ്ഥ ശിശു സംരക്ഷണം; നിലപാടിൽ ഉറച്ചു അമേരിക്ക

വാർത്ത : എബിൻ ഏബ്രഹാം കായപ്പുറത്ത്

0 1,279

ന്യൂയോർക്ക്: ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്ന നയം പിന്തുടരുമെന്ന് ഐക്യരാഷ്ട്ര സഭയില്‍ ആവര്‍ത്തിച്ച് അമേരിക്ക. ഒാരോ വർഷവും യുഎന്നിലെ അംഗ രാജ്യങ്ങൾ സാമൂഹ്യ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചും യുഎന്നിൽ നിന്നും സാമൂഹ്യ പ്രവർത്തനങ്ങൾക്കായി അംഗ രാജ്യങ്ങൾക്കു നൽകുന്ന തുക ഏതുതരത്തിലാണ് വിനിയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചും “ആന്വൽ യുണൈറ്റഡ് നേഷൻസ് ഹ്യൂമാനിറ്റേറിയൻ അസിസ്റ്റൻസ് ഒമ്നിബസ് റെസല്യൂഷൻ” എന്ന പേരിൽ പാസാക്കുന്ന പ്രമേയം സംബന്ധിച്ചുള്ള കൂടിയാലോചനകൾ നടക്കുന്നതിനിടെയാണ് യുഎന്നിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹേലിയുടെ വക്താവ്‌ ആൻഡ്രിയ സ്റ്റാൻഫോഡ് നിലപാട് വ്യക്തമാക്കിയത്.

Advertisement

You might also like
Comments
Loading...