സ്വിറ്റ്സർലന്റിൽ മതം ഉപേക്ഷിക്കുന്നവർ വർധിക്കുന്നുവെന്ന് റിപ്പോർട്ട്

0 476

സൂറിക് : സ്വിസ് ജനസംഖ്യയുടെ 30 ശതമാനത്തോളം ഒരു മതത്തിലും വിശ്വസിക്കാത്തവരെന്ന് ഫെഡറൽ സ്റ്റാസ്റ്റിസ്റ്റിക്സ് ഡിപ്പാർട്ടമെന്റ്. 81 ലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ 15 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ മതവിശ്വാസമാണ് പഠനത്തിന് ആധാരം. അവിശ്വാസികളുടെ എണ്ണത്തിൽ പോയ വർഷത്തേക്കാൾ 1.6 ശതമാനം വർധനവുണ്ടായി.
50 വർഷം മുമ്പ് സ്വിറ്റ്സർലന്റിലെ മുഴുവൻ ജനതയും രാജ്യത്തെ പ്രമുഖ ക്രിസ്‌തീയ സഭകളായ പ്രൊട്ടസ്റ്റന്റ്, കത്തോലിക്ക വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരായിരുന്നു. നിലവിൽ ഇവിടെ താമസിക്കുന്നവരിലെ 34.4% റോമൻ കത്തോലിക്കരും, 22.5% പ്രൊട്ടസ്റ്റന്റ് വിശ്വാസികളുമാണ്. ഇരു സഭകൾക്കും മുൻ വർഷത്തേക്കാൾ ഒരു ശതമാനം വിശ്വാസികളെ നഷ്ടപ്പെട്ടു.
മതവിശ്വാസികൾ എന്ന് വിവക്ഷിക്കുന്നവർ പോലും, നോൺ പ്രാക്ടീസിംഗ് വിശ്വാസികളെന്നാണ് പഠനം പറയുന്നത്. വിശ്വാസികളിലെ മൂന്നിലൊന്ന് ആരാധനാലയങ്ങളിൽ പോകാറില്ല. 45% ഒരു കാര്യത്തിനായും പ്രാർഥിക്കാറുമില്ല. ഉയർന്ന അക്കാദമിക് യോഗ്യതയുള്ളവരിലെ മൂന്നിലൊന്നും വിശ്വാസികളല്ലെന്നും പഠനം വ്യക്തമാക്കുന്നു. കടുത്ത കുടിയേറ്റ നിയന്ത്രണങ്ങൾ പാലിക്കുന്ന സ്വിറ്റ്സർലന്റിൽ ഇതര മത വിശ്വാസികൾ ഇനി പറയുന്ന പ്രകാരം: മുസ്‍ലിം 5.5%, യഹൂദർ 0.2%, ഹിന്ദു 0.6%, ബുദ്ധ 0.5%.

You might also like
Comments
Loading...