പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി

0 1,671

ലാഹോര്‍: ലോക മനസാക്ഷിയെ ഞെട്ടിച്ചു പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി പിതാവിന്റെ മുന്നില്‍ വെച്ച് കൊലപ്പെടുത്തി. ഗുജ്രന്‍വാല ജില്ലയിലെ കാമോങ്കിയിലാണ് അതിദാരുണമായ ക്രൂര കൃത്യം അരങ്ങേറിയത്. കൈനത്ത് സലാമത് എന്ന പതിനേഴ് വയസ്സുള്ള കൗമാരക്കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഇസ്ലാമിക കുടുംബത്തിന്റെ ക്രൂരതക്കിരയായത്. വീട്ടുജോലികള്‍ ചെയ്തില്ലെന്നു ആരോപിച്ച ഇക്കഴിഞ്ഞ മെയ് 5-ന് സ്വന്തം പിതാവിന്റെ മുന്നില്‍ വെച്ച് കെട്ടിയിട്ടതിനു ശേഷം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി മാനഭംഗത്തിനിരയായെന്ന്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ പിന്നീട് തെളിഞ്ഞു.

സംഭവത്തിന് പിറ്റേന്ന് തന്നെ പെണ്‍കുട്ടിയുടെ പിതാവ് സലാമത്ത് മസി പോലീസില്‍ പരാതി നൽകി. 11 വയസ്സ് മുതല്‍ കൈനത്ത്, മുഹമ്മദ്‌ ആസിഫ് എന്നയാളുടെ വീട്ടിലെ വീട്ടുജോലി ചെയ്തു വരികയായിരുന്നു. സംഭവദിവസം മകളെ കാണുവാനാണ് മസിയും ഒരു ബന്ധുവും കൂടി അവള്‍ ജോലി ചെയ്യുന്ന വീട്ടില്‍ എത്തിയത്. പിന്നീട് തങ്ങള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് മസിയുടെ പരാതിയില്‍ പറയുന്നു. ആസിഫ്, മുഹമ്മദ്‌ കാഷിഫ്, മുഹമ്മദ്‌ താരിഖ് പസ്രാന്‍, മുഹമ്മദ്‌ ഇസ്മായേല്‍ എന്നിവർ ചേര്‍ന്നു കൈനത്തിന്റെ കൈകളും കാലുകളും ബലമായി പിടിച്ചുവെച്ചിരിക്കുന്നതായിട്ടാണ് അവര്‍ കണ്ടത്. സലാമത്ത് മസിയുടെ മുന്നില്‍ വെച്ച് തന്നെ അവര്‍ കൈനത്തിന്റെ കഴുത്തില്‍ കയറുകൊണ്ട് കെട്ടി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. വിട്ടയക്കണമെന്ന്‍ താന്‍ അലമുറയിട്ടു പറഞ്ഞിട്ടും അവര്‍ ചെവികൊണ്ടില്ലെന്നും മസിയുടെ പരാതിയിലുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

കൊലപാതകത്തെ സ്ഥിരീകരിച്ചു ദി ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഗുജ്രന്‍വാലയിലെ സിവില്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൈനത്ത് മാനഭംഗത്തിനിരയായിരുന്നതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് ബി‌പി‌സി‌എ വ്യക്തമാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ച പെണ്‍കുട്ടിയുടെ മൃതസംസ്ക്കാരം നടന്നു. ഇതിനിടെ കേസ് പിന്‍വലിക്കുന്നതിന് സ്വാധീന ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ക്രൈസ്തവ വിശ്വാസികളാണെന്ന കാരണത്താല്‍ നിരവധി പേരാണ് പാക്കിസ്ഥാനില്‍ അതിക്രൂരമായ പീഡനം അനുഭവിക്കുന്നത്. ഇസ്ലാം മതസ്ഥനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് ആസിഡ് ആക്രമണത്തില്‍ ഒരു യുവതി കഴിഞ്ഞ മാസം പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിരിന്നു.

 

 

You might also like
Comments
Loading...