ആഫ്രിക്കൻ മന്ത്രവാദി ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയായി

0 492

ടാൻസാനിയ: മന്ത്രവാദം ചെയ്യുന്ന നാട്ടുവൈദ്യനായ കാമി എന്നയാൾ അത്ഭുതകരമായ മാറ്റത്തിലൂടെ ക്രിസ്തു വിശ്വാസിയായ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആഫ്രിക്കയിലെ ടാൻസാനിയയിൽ ആണ് സംഭവം. രണ്ടു മാസം മുമ്പ് നിങ്ങൾ കാമിയെ കണ്ടുമുട്ടിയിരുന്നുങ്കിൽ, മന്ത്രവാദം ചെയ്യുന്ന ഒരു മുസ്ലീമായി അദ്ദേഹം തന്നെ പരിചയപ്പെടുത്തുമായിരുന്നു, എന്നാൽ ഇപ്പോൾ അയാൾ തികച്ചും വ്യത്യസ്തനായ വ്യക്തിയാണ്.

Download ShalomBeats Radio 

Android App  | IOS App 

കാമിയുടെ പരിവർത്തനം ഒറ്റരാത്രികൊണ്ട് സംഭവിച്ച കാര്യമല്ല. രണ്ടുവർഷം കൊണ്ട് സംഭവിച്ച കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തിലുള്ളത്. 2017 ലെ വേനൽക്കാലത്ത് ജെയിംസ് എന്ന ക്രിസ്ത്യൻ പുരുഷനെ കണ്ടുമുട്ടിയതാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. “ഇ-3 പാർട്ട്നേഴ്സ്” എന്ന ഒരു അമേരിക്കൻ സംഘടനയിലെ മിഷനറിയായിരുന്ന ജെയിംസ് ടാൻസാനിയയിലെ ഒരു പ്രാദേശിക ആരാധനാലയം സന്ദർശിക്കുകയായിരുന്നു.

മോട്ടോർ സൈക്കിൾ അപകടത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന മകനെ കാണാൻ പോകുകയായിരുന്നു കാമി. വളരെ ബുദ്ധിമുട്ടിലായിരിക്കുന്ന തന്റെ മകനുവേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം ജെയിംസിനോട് ആവശ്യപ്പെട്ടു, ആശ്ചര്യകരമായ മാറ്റങ്ങളാണ് പിന്നീട് സംഭവിച്ചത്. തുടർന്നുള്ള രണ്ടു വർഷങ്ങൾക്കുശേഷം തന്റെ പഴയ വിശ്വാസങ്ങളും ആചാരങ്ങളും വിട്ട് യേശുവിനെ പിൻപറ്റാൻ കാമി തീരുമാനിക്കുകയായിരുന്നു.

A Poetic Devotional Journal

You might also like
Comments
Loading...