നൈജീരിയയിൽ ഫുലാനി തീവ്രവാദികളാൽ ഏഴു ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു

0 467

നൈജീരിയ: നൈജീരിയയിലെ കടുന സംസ്ഥാനത്ത് നവംബർ 28, 29 തീയതികളിൽ നടന്ന രണ്ട് ആക്രമണങ്ങളിൽ ഏഴ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. ഉൻഗ്വാർ ബിഡോ, ഉൻഗ്വാർ-പഹ് എന്നിവിടങ്ങളിൽ ആക്രമണം നടത്തിയപ്പോൾ ഏഴ് പേരെ ഫൂലാനി തീവ്രവാദികൾ ആക്രമിച്ച് കൊന്നതായി സാമുവൽ ഓട്ടോ എന്നയാൾ മോർണിങ്‌സ്റ്റാർ ന്യൂസിനോട് പറഞ്ഞു. ഈ ഏഴ് പേർ കൊല്ലപ്പെട്ടു എന്ന് മാത്രമല്ല, രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയതായും മറ്റ് നാല് പേർക്ക് പരിക്കേറ്റതായും വിശ്വസിക്കപ്പെടുന്നു.

2020 ൽ കടുന സംസ്ഥാനത്ത് ഇത്തരം ആക്രമണങ്ങൾ വ്യാപകമാണ്. നൈജീരിയയിൽ ഈ വർഷം തന്നെ ഫുലാനി തീവ്രവാദികൾ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കുകയും നിരവധി പേരെ ഗ്രാമങ്ങളിൽ നിന്ന് വൻതോതിൽ നാടുകടത്തുകയും ചെയ്തു. കടുനയിലും നൈജീരിയയിലെ മധ്യ സമതലത്തിലുടനീളമുള്ള നിരവധി ക്രിസ്തീയ ആരാധനാലയങ്ങളും അവർ നശിപ്പിച്ചു.

Download ShalomBeats Radio 

Android App  | IOS App 

എന്നാൽ കടുന സ്റ്റേറ്റ് ഗവർണർ നസീർ എൽ റുഫായി ഈ ആക്രമണത്തിന് ഇരയായ ക്രിസ്ത്യൻ വിശ്വാസികളെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രസ്താവനകൾ നടത്തി. അക്രമം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ അദ്ദേഹം സംസ്ഥാനത്ത് ലോക്ക്ഡൗണുകൾ നിർബന്ധിതമാക്കിയിട്ടുണ്ട്; പക്ഷേ, ഈ ലോക്ക്ഡൗണുകളിൽ എങ്ങോട്ടും നീങ്ങാനോ പലായനം ചെയ്യാനോ കഴിയാത്ത സ്ഥിതി കൂടുതൽ ആക്രമണങ്ങൾക്ക് കാരണമായി. അത്തരം ആക്രമണങ്ങൾ ഉണ്ടായിരുന്നിട്ടും, എൽ-റൂഫായി ലോക്ക്ഡൗണുകൾ ഉപയോഗിക്കുന്നത് തുടരുകയാണ്, മാത്രമല്ല അക്രമകാരികളായ ആൾക്കാരെ പിടികൂടുന്നതിൽ അലംഭാവം കാട്ടുന്നു.

You might also like
Comments
Loading...