നൈജീരിയയിൽ ഫുലാനികൾ ക്രിസ്ത്യൻ പിതാവിനെ കൊന്നു, ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി

0 513

നസറാവ : നൈജീരിയയിലെ വടക്ക് മധ്യഭാഗത്തെ നസറാവ സംസ്ഥാനത്ത്, ഒക്ടോബർ 24 ന് മുസ്ലീം ഫുലാനി തീവ്രവാദികൾ ഒരു ക്രിസ്തീയ കുടുംബത്തിലെ പിതാവിനെ കൊല്ലുകയും അയാളുടെ ഭാര്യയെയും 6 വയസ്സുള്ള മകനെയും വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ (ഇസിഡബ്ല്യുഎ) സഭാംഗങ്ങളാണ് ഈ കുടുംബം.

അഞ്ച് ദിവസത്തിനു ശേഷം ആ സ്ത്രീ മോചിതയായി, പക്ഷേ മകൻ യെശയ്യ ഒകുനുവിനെക്കുറിച്ച് വിവരങ്ങൾ ഒന്നുമില്ല. ഇവരുടെ മോചനത്തിന് കുടുംബം 10 മില്യൺ നയറ (26,212 യുഎസ് ഡോളർ) നൽകണമെന്ന് ആദ്യം ആവശ്യപ്പെട്ടെങ്കിലും ആക്രമികൾ മോചനദ്രവ്യത്തുക 3 മില്യൺ നയരയിലേക്ക് (7,865 യുഎസ് ഡോളർ) കുറച്ചതായി നസറാവ ലോക്കൽ ഗവൺമെന്റ് ഏരിയ കൗൺസിൽ ചെയർമാൻ മുഹമ്മദ് സാനി ഓട്ടോ പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

നസറാവ സംസ്ഥാനത്ത് ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും സാധാരണമാണ്. ഓഗസ്റ്റ് 24 ന് ഗഡാ ബിയുവിലെ ക്രിസ്ത്യൻ സമൂഹത്തെ സായുധ തീവ്രവാദികൾ ആക്രമിച്ചതായി നസറാവ സംസ്ഥാനത്തെ പാസ്റ്ററായ അറ്റ്സോ കാലെബ് “മോർണിംഗ് സ്റ്റാർ” ന്യൂസിനോട് പറഞ്ഞു.

“തീർത്തും സഹായം ആവശ്യമുള്ള ക്രിസ്ത്യാനികളുടെ എണ്ണം കണ്ട് ഞാൻ കണ്ണുനീർ വാർത്തു,” പാസ്റ്റർ കാലെബ് പറഞ്ഞു. “ഇവിടുത്തെ പല ക്രിസ്ത്യാനികളും ഈ ഇടയക്കൂട്ടങ്ങളുടെ നിരന്തരമായ ആക്രമണത്തിന്റെ ഇരകളാണ്, അത് ഞങ്ങളുടെ ഗ്രാമങ്ങളിൽ കൃഷിയെ അപകടകരമായ ഒരു സംരംഭമാക്കി മാറ്റി.”

ഓഗസ്റ്റ് 10 ന് മറ്റൊരു സംഭവത്തിൽ രാത്രി ഒൻപത് മണിയോടെ ഒരാൾ ഉപയോഗിച്ച്
ഒരു ആരാധനാലയത്തി 20 പ്രാർത്ഥനാ യോഗത്തിനിടെ ആക്രമണം നടത്തിയെന്ന് നസറാവ സംസ്ഥാനത്തിലുള്ള ലാഫിയയിലെ പാസ്റ്റർ “ജോൺ അത്ത” പറഞ്ഞു.

“ലാഫിയയിലെ ബുക്കാൻ സിഡി പ്രദേശത്തെ അഖാൻ സ്ട്രീറ്റിലെ ത്രെഷിംഗ് ഫ്ലോർ വാച്ച്മാൻ അസംബ്ലിയിലെ ഞങ്ങളുടെ ആരാധനാ ഹാളിൽ ഉമർ എന്ന മുസ്ലീം ഞങ്ങളെ ആക്രമിച്ചു,” പാസ്റ്റർ അത്ത പറഞ്ഞു. “കത്തിയുമായി ആ മനുഷ്യൻ ഞങ്ങളുടെ രണ്ട് ശുശ്രൂഷകരെ കുത്താൻ ശ്രമിച്ചു, പക്ഷേ ദൈവം അവന്റെ ഉദ്ദേശ്യത്തിനെ വിഫലമാക്കി.”

പ്രതിയെ ലാഫിയയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

“ ആരാധനാ ഹാൾ നശിപ്പിക്കാൻ തീർച്ചയായും മടങ്ങിവരുമെന്നു തുടങ്ങി പ്രകോപനപരമായ അനേക പ്രസ്താവനകൾ
അയാൾ നടത്തിയെന്നും പക്ഷെ ആർക്കും ഒന്നും സംഭവിക്കാൻ ദൈവം അനുവദിക്കില്ലെന്നും പാസ്റ്റർ അത്താ പറഞ്ഞു. “ദയവായി ഞങ്ങളോടൊപ്പം പ്രാർത്ഥിക്കുക, അങ്ങനെ ദൈവം തന്റെ സഭയെ നിരവധി ആക്രമണങ്ങളെ അതിജീവിക്കുവാൻ ശക്തമാക്കും.”

ISWAP, ബോക്കോ ഹറാം എന്നീ ഇസ്ലാമിക തീവ്രവാദി സംഘടനകൾ വടക്കുകിഴക്കൻ മേഖലയിലെ പ്രധാന ഹൈവേകളിൽ റോഡ് ഉപരോധം നടത്താറുണ്ട്.

പിടിച്ചെടുത്ത ചില ക്രിസ്ത്യാനികളെ അവരുടെ ആയുധങ്ങൾക്കും പ്രവർത്തനങ്ങൾക്കും കൂടുതൽ ഫണ്ട് ലഭിക്കുന്നതിന് നൈജീരിയൻ സർക്കാരുമായി വിലപേശൽ ചർച്ചകൾക്കായി ഉപയോഗിക്കുന്നു. അത്തരം ചർച്ചകൾ പരാജയപ്പെടുമ്പോൾ, ക്രിസ്ത്യൻ ഇരകളെ പലപ്പോഴും വധിക്കുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും ചെയ്യുന്നു.

ഓപ്പൺ ഡോർസിന്റെ 2020 വേൾഡ് വാച്ചിൽ ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പീഡനത്തിന് ഇരയാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാന് പിന്നിൽ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ.

You might also like
Comments
Loading...